JHL

JHL

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി

 

കുമ്പള(www.truenewsmalayalam.com) : ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആഫീസുകൾക്ക് മുമ്പിൽ എൽഡിഎഫ് നേതൃത്വത്തിൽ പുത്തിഗെ,കുമ്പള, പെർള,ബദിയടുക്ക, എന്നിവിടങ്ങളിൽ പ്രതിഷേധ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു 

കുമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ സിപിഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം സഖാവ് പി രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി സി എ സുബൈർ, ജനതാദൾ നേതാവ് സതീശൻ ബംബ്രാണ,എൽ ജെ ഡി നേതാവ് സിദ്ദിഖ് റഹ്മാൻ മൊഗ്രാൽ, സിദ്ദീഖലി മൊഗ്രാൽ,  സിപിഐ എം ലോക്കൽ സെക്രട്ടറി രമേശ് പി, സുകേഷ് ഭണ്ഡാരി, കെബി യൂസഫ്,എന്നിവർ സംസാരിച്ചു 

പരിപാടിയിൽ അഹമ്മദലി പെർവാഡ് സ്വാഗതവും താജുദ്ദീൻ മൊഗ്രാൽ അദ്ധ്യക്ഷതയും  വഹിച്ചു 


പെർള പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ സിപിഐഎം കുമ്പള ഏരിയാ കമ്മിറ്റി അംഗം സഖാവ് സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു 

പരിപാടിയിൽ പുഷ്പ പെർള,രാമകൃഷ്ണ റായ്,അഡ്വക്കറ്റ് ചന്ദ്രമോഹനൻ, രാമചന്ദ്ര ,നസറുദ്ദീൻ മലങ്കര എന്നിവർ സംസാരിച്ചു വി വിനോദ് സ്വാഗതവും രവി അധ്യക്ഷതയും  വഹിക്കും 


ബദിയടുക്ക പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സഖാവ് ജഗന്നാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു 

പരിപാടിയിൽ കൃഷ്ണൻ ബദിയടുക്ക, ശോഭ ബി,എന്നിവർ സംസാരിച്ചു സുധാകരൻ സ്വാഗതവും ഐഎൻഎൽ നേതാവ് അബ്ദുൽ ഹമീദ് അധ്യക്ഷതയും  വഹിച്ചു 


പുത്തിഗെ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ശങ്കർ റൈ മാസ്റ്റർ ഉദ്ഘാടനം ചെയ്തു 

പരിപാടിയിൽ സുബ്ബന്ന ആൾവ,രാധാകൃഷ്ണൻ, ശിവപ്പ റായ്,വിട്ടൽ റായ്,എന്നിവർ സംസാരിച്ചു പി ഇബ്രാഹിം സ്വാഗതവും സിപിഐ നേതാവ് മനോഹരൻ അധ്യക്ഷതയും  വഹിച്ചു


No comments