JHL

JHL

ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല; കുമ്പളയിൽ ബ്രാഞ്ച് തലത്തിൽ പ്രഫുൽ ഖോഡ പട്ടേലിൻ്റെ കോലം കത്തിച്ചു എസ്‌ഡിപിഐ


കുമ്പള(www.truenewsmalayalam.com) : ലക്ഷദ്വീപിന്റെ സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാശ്യപ്പെട്ട് എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ബ്രാഞ്ച് തലത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചു ഖോഡ പട്ടേലിൻ്റെ കോലം കത്തിച്ചു.

ദ്വീപ് ജനതയുടെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും തകര്‍ത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവില്‍ ദ്വീപ് മുഴുവനായും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നത്.


പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതോടെ ദ്വീപ് ജനത സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥിയാകളായി മാറും.  സമാധാനത്തിന്റെ തുരുത്തായ ദ്വീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കാനും പരിഷ്‌കാരങ്ങളെന്ന പേരില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ  ആവശ്യപ്പെട്ടു.

കുമ്പള പഞ്ചായത്തിന്റെ കീഴിലുള്ള കുമ്പള , ബദ്രിയനഗർ, മുളിയടുക്കം , ആരിക്കാടി , ബംബ്രാണ ബ്രാഞ്ചുകളിലാണ് പ്രധിഷേധിച്ച് കോലം കത്തിച്ചത്.








No comments