JHL

JHL

കുമ്പള-കാസറഗോഡ് രണ്ടാം റെയിൽവേ ട്രാക്കും മാറ്റിസ്ഥാപിച്ചു തുടങ്ങി.

കുമ്പള(www.truenewsmalayalam.com) : കാലപ്പഴക്കം ചെന്ന  കുമ്പള- കാസറഗോഡ് റെയിൽവേ ട്രാക്ക് മാറ്റി സ്ഥാപിക്കുന്നു. ഇരട്ടപാതയിൽ ഒന്ന് നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. 9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ട്രാക്ക് ഇപ്പോൾ മാറ്റി സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. 

 മണ്ണുമാന്തി യന്ത്രവും, ആധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ട്രാക്ക് മാറ്റി സ്ഥാപിക്കുന്നത്. നേരത്തെ ജോലിക്കാരെ വെച്ചുകൊണ്ട് ചെയ്തിരുന്ന ജോലികളാണ് ഇപ്പോൾ യന്ത്രങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾകൊണ്ട് ചെയ്തു തീർക്കുന്നത്. ഇത് ജോലി എളുപ്പമാക്കുന്നുവെന്ന്  ജോലിക്ക് നേതൃത്വം നൽകുന്ന റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

കോവിഡ്  നിയന്ത്രണങ്ങൾ  മൂലം ട്രെയിനുകൾ കുറവായതിനാൽ ട്രെയിൻ ഗതാഗതത്തെയും ബാധിക്കാത്ത തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. കാലപ്പഴക്കം ചെന്ന ട്രാക്കുകൾ മാറ്റി സ്ഥാപിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ  നടപടിയുടെ ഭാഗമായാണ് ഇതെന്ന് റെയിൽവേ അധികൃതർ പറയുന്നു. നേരത്തെ ഇതു സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് ചെയ്തതിന്റെ  അടിസ്ഥാനത്തിലാണ് കുമ്പള -കാസറഗോഡ് ഭാഗങ്ങളിൽ ഇരട്ട റെയിൽവേ ട്രാക്കുകൾ മാറ്റി സ്ഥാപിക്കുന്നത്. 










 

No comments