JHL

JHL

രാജ്യത്തെ പരിസ്ഥിതിയെ പോലും കേന്ദ്രസർക്കാർ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിൻറെ പരിസ്ഥിതിയെ പോലും അപകടകരമായ അവസ്ഥയിലേക്ക്  തള്ളിവിടുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്ന്  കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാലിൽ  ദേശീയ വേദി പ്രവർത്തകർ വീടുകളിൽ മരത്തൈകൾ വെച്ച് പിടിപ്പിച്ച് നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിക്ക്  ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു നാസിർ മൊഗ്രാൽ. 

 ഇന്ത്യയുടെ  പ്രകൃതിയെ പോലും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷദ്വീപിലെ സംഭവവികാസങ്ങൾ. രാജ്യത്തെ  നിർദിഷ്ട എ ഐഎ വേദഗതി വിജ്ഞാപനം ഇതിൻറെ ഭാഗമായിരുന്നു. ഇത് ഇന്ത്യയുടെ പ്രകൃതി പൈതൃകത്തിനും, പാരിസ്ഥിതിക സുരക്ഷയ്ക്കും  ഗുരുതരമായ ഭീഷണി യാണ് ഉയർത്തുന്നതെന്നും  നാസർ മൊഗ്രാൽ പറഞ്ഞു.

 ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, സെക്രട്ടറി എം എ മൂസ, ജോയിൻ സെക്രട്ടറി ഇബ്രാഹിം ഖലീൽ, ട്രസറർ  വിജയകുമാർ, അംഗങ്ങളായ ടി കെ അൻവർ,അഷ്‌റഫ്‌ പെർവാഡ്  നൂറുൽ അമീൻ യു എം, അബ്ദുല്ലകുഞ്ഞി നട്പ്പളം,  അഷ്‌റഫ്‌ സാഹിബ്‌, അഷ്‌റഫ്‌ സ്കൈലർ,മുഹമ്മദ് മൊഗ്രാൽ, എച് എം കരീം,ആയിഷാ-പിവി  അൻവർ, മിർഷാമർജാൻ- മുഹമ്മദ്, ആദിൽ-ജാഫർ, ഹിബാ -അബ്ദുൽ റഹ്മാൻ  ഗൾഫ് പ്രതിനിധികളായ മൊയ്‌ദീൻകുഞ്ഞി,ടി പി എ റഹ്മാൻ,  അനീസ് ടി പി, എം എ ഇക്ബാൽ എന്നിവർ പരിസ്ഥിതി ദി നാചരണത്തിൽ പങ്കാളികളായി.


No comments