JHL

JHL

ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഗോഡൗണിന് മുന്നില്‍ ഉപരോധ സമരം നടത്തി

കാസര്‍കോട്(www.truenewsmalayalam.com) : ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൈന്‍ഡ് ജെന്റ്‌സ് റെഡിമെയ്ഡ് റീട്ടേയിലേര്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗോഡൗണിന് മുന്നില്‍ ഉപരോധ സമരം നടത്തി. കോവിഡിന്റെ പേരില്‍ ലോക്ഡൗണ്‍ തുടര്‍ന്ന് ചെറുകിട വസ്ത്രവ്യാപാരികളെ വീട്ടിലിരുത്തിയും ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് മാത്രം കച്ചവടം ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയും ചെയ്താല്‍ ചെറുകിട വ്യാപാരി സമൂഹം ആത്മഹത്യയിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. കെ.ജി.ആര്‍.എ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് മജീദ് ഫാഷന്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സമീര്‍ ഔട്ട്ഫിറ്റ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഫീഖ് ഡാസിലര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഷംസീര്‍ സാറോണ്‍, ജോ. സെക്രട്ടറി ഉമേഷ് ലാബൂച്ച് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് യൂണിറ്റ് ട്രഷറര്‍ നൗഷാദ് ജെന്റ്‌സ് ഗ്യാരേജ് നന്ദി പറഞ്ഞു. ഉപരോധ സമരത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് യൂണിറ്റിലെ അംഗങ്ങള്‍ പങ്കെടുത്തു.

No comments