മൊഗ്രാൽ - ഷിറിയ ദേശിയ പാതയോരത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം എസ്‌ഡിപിഐ
കുമ്പള (www.truenewsmalayalam.com): വർഷങ്ങളായി ഇരുട്ടിലായ മൊഗ്രാൽ പാലം മുതൽ ഷിറിയ പാലം വരെയുള്ള നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് സെക്രെട്ടറിക്കും, പ്രസിഡന്റിനും നിവേദനം നൽകി എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി.മഴക്കാലം കൂടി വരുന്നതോടെ വഴിയാത്രക്കാർക്കടക്കം നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും എത്രയും പെട്ടെന്നു ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് അംഗം മൻസൂർ കുമ്പള , അലി ഷഹാമ ,ശാഹുൽ ബദ്രിയനഗർ എന്നിവരാണ് നിവേദനം നൽകിയത്.
Post a Comment