JHL

JHL

ജില്ലയില്‍ തൊഴില്‍ശാലകള്‍ സ്ഥാപിക്കണം - പി.ഡി.പി

കാസര്‍കോട്(www.truenewsmalayalam.com) : കോവിഡ് 19 കാരണം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട മനുഷ്യരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് വേണ്ടിയും കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയും ജില്ലയില്‍ പുതിയ തൊഴില്‍ശാലകള്‍ സ്ഥാപിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍സെക്രട്ടറി എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ പറഞ്ഞു.  ആയിരത്തില്‍ക്കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന 150ല്‍ കൂടുതല്‍ വ്യവസായ ശാലകള്‍ കേരളത്തിലുണ്ട്.  ഇതില്‍ ഒന്നുപോലും കാസര്‍കോട് ജില്ലയിലില്ല.  

ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുവാനും, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും പുതിയ തൊഴില്‍മേഖലകള്‍ അഭിവൃദ്ധിപ്പെടുത്തുവാനും അധികൃതര്‍ തയ്യാറാവണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.  ഓണ്‍ലൈനിലൂടെ ചേര്‍ന്ന പി.ഡി.പി ജില്ലാകമ്മിറ്റി യോഗത്തില്‍ സുബൈര്‍ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തി.  മുഹമ്മദ് സഖാഫ് തങ്ങള്‍, കെ.പി. മുഹമ്മദ്, ഷാഫി കളനാട്, ഷാഫി സുഹ്രി, യൂനുസ് തളങ്കര, ജാസി പൊസോട്ട്, ഇബ്രാഹിം തോക്കെ, മൂസ അടുക്കം, ഇബ്രാഹിം കോളിയടുക്കം, എം.എ. കളത്തൂര്‍, സിദ്ദീഖ് ബത്തൂല്‍, അഷ്റഫ് കുമ്പഡാജെ, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഇസ്മയില്‍ ആരിക്കാടി, ലത്തീഫ് കുമ്പഡാജെ, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, മുഹമ്മദ് ആലംപാടി, ഷംസു ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം മൊയ്തു ബേക്കല്‍ നന്ദിയും പറഞ്ഞു.


No comments