കുമ്പളയിൽ മദ്യ വേട്ട; കളത്തൂർ സ്വദേശി പിടിയിൽ
കുമ്പള(www.truenewsmalayalam.com) : സ്വിഫ്റ്റ് കാറില്‍ കടത്തിയ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കളത്തൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സി.ഐ. പി.പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തു. കളത്തൂരിലെ പുനിത്കുമാറാ(32)ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10 മണിയോടെ കുമ്പള ചര്‍ച്ചിന് സമീപം ബദിയടുക്ക റോഡില്‍ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കുമ്പള ഭാഗത്ത് നിന്ന് നായ്ക്കാപ്പ് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിലും അകത്തുമായി സൂക്ഷിച്ച നിലയിലാണ് 243 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവും 96 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. കാറും മദ്യവും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.പി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. രാമ, എല്‍.മോഹന്‍കുമാര്‍, പി. ശൈലേഷ് കുമാര്‍, ഡ്രൈവര്‍ പി.വി ദിജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു
Post a Comment