JHL

JHL

മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ നടത്തുന്ന കടയടപ്പ് സമരം പൂര്‍ണ്ണം.

ദിവസക്രമവും സമയക്രമവും പാലിച്ച് മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കടയടപ്പുസമരം നടത്തുന്നത്. വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അതാതിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ക്ക് മുന്നിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധമറിയിച്ചത്. രാവിലെ 11 മുതല്‍ 12വരെയായിരുന്നു പ്രതിഷേധം. 

കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റില്‍ സംഘടിപ്പിച്ച നില്‍പ് സമരത്തിന് ജില്ലാപ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ജെ സജി സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ ഇല്ല്യാസ്, ജില്ലാ സെക്രട്ടറി ജി.എസ് ശശിധര സംസാരിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദി പറഞ്ഞു.

കുമ്പളയിൽ നടന്ന നിൽപ്പുസമരം  ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞദഒന്നരവർഷക്കാലം വ്യാപാരികൾ അനുഭവിച്ച വേദനകൾ വിളിച്ചോതുന്നതായിരുന്നു  സമരത്തിൽ കണ്ട് ആവേശം.  യൂണിറ്റ് പ്രസിഡണ്ട് വിക്രം പൈ  നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി സത്താർ അരിക്കാടി സ്വാഗതം പറഞ്ഞു.  വൈസ് പ്രസിഡണ്ട്  അബ്ദുല്ല ഹിൽടോപ്, ചക്കര മമ്മിഞ്ഞി, സതീഷ് കൊല്ലം, കാദർ റഹ്മാനിയ, അഷ്‌റഫ് ജൻറ്‌സ്, ഗട്ടി, ഇബ്രാഹിം കെ.പി തുടങ്ങിയവർ സംസാരിച്ചു, തിങ്കളാഴ്ച മുതൽ മുഴുവൻ ഷോപ്പുകളും തുറക്കാൻ അനുമതി നൽകണമെന്നും,ആവശ്യപ്പെട്ടു. ട്രാഷ്റർ അൻവർ സിറ്റി നന്ദി പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി വ്യാപാര മേഖല കടുത്തവെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കോവിഡിന്റെ രണ്ടാംവരവോടെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും നേതാക്കള്‍ പറഞ്ഞു. അവശ്യസാധനങ്ങളുടെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും മറ്റുകടകള്‍ കൂടി സമയക്രമവും ദിവസക്രമവും പാലിച്ച് തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള മുഴുവന്‍ കടകളും അടച്ചിട്ട് ഇന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ജില്ലയിലെ 87 യൂണിറ്റുകളിലായി ജില്ലാ-മേഖലാ, യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ 500ഓളം കേന്ദ്രങ്ങളിലായിരുന്നു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 15ഓളം പോഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. 

ടെക്‌സ്റ്റൈല്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ നില്‍പ് സമരം സംഘടിപ്പിച്ചു. കെ.അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. കെ.ഡബ്ല്യു.ഇ.എസ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് ഐവ, ജനറല്‍ സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സമീര്‍ ലിയ, അഷ്‌റഫ് ഫോര്‍ യു, റഹ്‌മാന്‍ തൊട്ടാന്‍, ഖമറു, മണിയങ്ക ശ്രീലക്ഷ്മി, ഖമറുന്നിസ കടവത്ത്, സുഹ്‌റ അഷ്‌റഫ്,സമീര്‍ ഔട്ട്ഫിറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാപാരികളുടെ കടയടപ്പിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന ടൗണുകള്‍ ഇന്ന് നിശ്ചലമായി.

No comments