JHL

JHL

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം-പിഡിപി

മഞ്ചേശ്വരം(www.truenewsmalayalam.com) : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവിൽ വൻ തോതിൽ കള്ളപ്പണം കടത്തിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ ആവശ്യപ്പെട്ടു. ബിജെപി ആദ്യക്ഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പിഡിപി കുഞ്ചത്തൂർ നടത്തിയ തെരുവുണർത്തൽ സമര പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ മേഖല കളിൽ നടന്ന പരിപാടിയിൽ പാർട്ടിയുടെ ജില്ലാ മണ്ഡലം പഞ്ചായത്ത്‌ ഭാരകാഹികളും പോഷക സംഘടനകളുടെ നേതാക്കളും സംബന്ധിച്ചു കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടന്ന പരിപാടിയിൽ പങ്കെടുത്ത  നേതാക്കൾ സംസാരിച്ചു  കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ അട്ടി മറി വിജയം നേടാൻ ആർ എസ് എസ് നിയന്ത്രണത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച്ന്റെ നേതൃത്വത്തിൽ പാവപെട്ട മുസ്ലിം കുടുംബങ്ങളിലെ നിർധനരായ ആളുകളുടെ  വോട്ടർ ഐ ഡി കൾ വാങ്ങി പൈസ  നൽകിയതായും വ്യാപകമായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പി ഡി പി  ആവശ്യപ്പെട്ടു


No comments