JHL

JHL

80:20 കോടതി വിധി: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുക - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്


തിരുവനന്തപുരം(www.truenewsmalayalam.com) : 80:20 അനുപാതത്തിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത് റദ്ദ് ചെയ്‌ത കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അവശ്യപ്പെട്ടു. പാലോളി കമ്മീഷൻ ശുപാർശ വഴി നടപ്പിലാക്കിയ മുസ്‌ലിം ക്ഷേമ പദ്ധതികൾ  ജനസംഖ്യാ തോതിൽ ആണ് നടപ്പിലാക്കേണ്ടത് എന്ന കോടതി വിധിയിൽ മുഖ്യമന്ത്രി തുടരുന്ന മൗനം വെടിയണം. മുസ്‌ലിം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ഇല്ലാതെ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിലെ പിണറായി സർക്കാറിന്റെ വഞ്ചനക്കെതിരെ നടത്തിയ നിയമ സഭാ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വസ്തുതകളുടെ ഒരു പിൻബലവുമില്ലാത്ത മുസ്‌ലിം വിരുദ്ധമായ ആയ പ്രചാരണങ്ങൾക്ക് വഴങ്ങി മുസ്‌ലിം സമുദായതിന്റെ അവകാശങ്ങൾ നഷ്ടപ്പെടുത്തിയത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. 

 ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അല്ല, മറിച്ചു സാമൂഹിക പിന്നോകാവസ്ഥയുടെ കണക്കിലായിരിക്കണം. നിലവിലെ വിധിപ്രകാരം പുതിയ അധ്യായന വർഷത്തിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പല ക്ഷേമ പദ്ധതികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മുസ്‌ലിം വിദ്യാർഥികളുടെ ഉപരിപഠനത്തെ സാരമായി ബാധിക്കും. പിന്നാക്ക വിഭാഗങ്ങളുടെ ഇത്തരം അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നിയമസഭാ മാർച്ചിൽ അവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് നൗഫ ഹാബി അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹിം സമാപനം നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു.ജില്ലാ സെക്രട്ടറി അംജദ് റഹ്മാൻ,  ഷഹീൻ, , മിർസ എന്നിവർ നേതൃത്വം നൽകി


No comments