തലപ്പാടി അതിർത്തിയിലെ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണം; എ കെ എം അഷ്‌റഫ് എം എൽ എ.
കാസറഗോഡ് ജില്ലയിൽ നിന്നും മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് പ്രത്യേകിച്ചും ദൈനം ദിന ആവശ്യങ്ങൾക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന വ്യാപാരികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രോഗികൾ മുതലായ യാത്ര ഒഴിവാക്കാനാവാത്ത ജനങ്ങളെ ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ടില്ലാതെ അതിർത്തി കടത്തി വിടരുതെന്ന ഉത്തരവിറക്കിയ കർണ്ണാടക സർക്കാർ തിങ്കളാഴ്ച അതിർത്തിയിൽ ഗുരുതര നിലയിൽ ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്ന രോഗികളെ പോലും തടയാൻ മുതിർന്നത് നീതീകരിക്കാവുന്നതല്ല.
കാസറഗോഡ് ജില്ലയിൽ നിന്നുള്ളവർ കോവിഡ് പരത്തുന്നത് കൊണ്ടാണ് മംഗലാപുരം കർണ്ണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മേഖലയായി മാറിയതെന്ന കള്ളപ്രചാരണങ്ങളുണ്ടാക്കി ജനങ്ങളുടെ ഇടയിൽ കേരള വിരുദ്ധ വികാരം ആളിക്കത്തിച്ച് സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്ന ഭരണകൂടം ആദ്യം ചെയ്യേണ്ടത് മംഗലാപുരത്ത് ജനങ്ങളെ മാസ്ക് ധരിപ്പിക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശം നല്കലാണെന്ന് എ കെ എം പറഞ്ഞു.
ഇത് സംബന്ധിച്ച് നിയമസഭയിൽ വിഷയമുന്നയിക്കാൻ സ്‌പീക്കറുടെ അനുമതിക്കായി കത്ത് നൽകിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.
Post a Comment