കിദൂരിൽ കണ്ടെത്തിയത് ചെങ്കൽ തുമ്പിയെന്ന് പഠന റിപ്പോർട്ട്; തുമ്പി വംശത്തിലേക്ക് പുതിയൊരംഗം കൂടി.
മുമ്പെങ്ങും ശ്രദ്ധയിൽ പെടാത്ത ഇനമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്ഥിരീകരണത്തിനായി തലശ്ശേരി ബ്രണ്ണൻ കോളജ് സസ്യശാസ്ത്രം അധ്യാപകനും തുമ്പി നിരീക്ഷകനുമായ മുഹമ്മദ് ഹനീഫിന്റെ സഹായം തേടി. അദ്ദേഹവും തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഓഡണേറ്റ് സ്റ്റഡീസ് അംഗം വിവേക് ചന്ദ്രനും ചേർന്ന് നടത്തിയ പ0നത്തിലാണ് ചെങ്കൽ തുമ്പിയാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ 2020-ൽ തന്നെ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ചെങ്കൽ തുമ്പിയെ നിരീക്ഷകർ കണ്ടെത്തിയിരുന്നു. ഡോ. ദത്തപ്രസാദ് സാവന്ത്, തുമ്പി നിരീക്ഷകനായ ശാന്തൻ ജോഷി എന്നിവരാണ് മഹാരാഷ്ട്രയിൽ ഇതിനെക്കുറിച്ചുള്ള പ0നം നടത്തിയത്. തുടർന്ന് താണെയിലും രത്നഗിരിയിലും ചെങ്കൽ തുമ്പികളെ കണ്ടെത്തിയിരുന്നു. ആദ്യമായാണ് കേരളത്തിൽ ഈയിനത്തെ കണ്ടെത്തുന്നത്.
സമുദ്ര തീരമേഖലയിൽ ഏകദേശം 89 കി.മീ. പരിധിയിൽ ചെങ്കൽ പാറകളിൽ ഇവയെ കാണപ്പെടാമെന്നാണ് നിരീക്ഷകർ പറയുന്നത്. കേരളത്തിലും സമാന ഭൂപ്രകൃതിയുള്ള കർണാടകയുടെ ചില ഭാഗങ്ങളിലും മതിൽ തുമ്പികളുടെ കൂട്ടത്തിൽ ബ്രാഡിനോപൈഗ കൊങ്കണെൻസിസ് എന്ന വംശത്തിൽ പെടുന്ന ചെങ്കൽ തുമ്പികൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
മതിൽ തുമ്പികളോട് ഏറെ സാദൃശ്യമുള്ള ഇരുണ്ട നിറത്തോടു കൂടിയവയാണ് ചെങ്കൽ തുമ്പികൾ. ആൺ തുമ്പികളിൽ ചിറകുകൾ ശരീരത്തോട് ചേരുന്ന ഭാഗത്ത് കാണപ്പെടുന്ന മഞ്ഞ നിറമാണ് മതിൽ തുമ്പികളിൽ നിന്നും ചെങ്കൽ തുമ്പികളെ വ്യത്യസ്തമാക്കുന്നത്. കാസറഗോഡ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ തൊണ്ണൂറ്റിയേഴാമത്തെ ഇനമാണ് ചെങ്കൽ തുമ്പികൾ.
Post a Comment