JHL

JHL

വാക്​സിനെടുത്ത താമസ വിസക്കാർക്ക്​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ യു.എ.ഇയിൽ മടങ്ങിയെത്താം

ദു​ബാ​യ് (www.truenewsmalayalam.com): കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് യു​എ​ഇ. താ​മ​സ​വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​എ​ഇ റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് പ​റ​ക്കാം. യു​എ​ഇ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്നും നേ​രി​ട്ട് യു​എ​ഇ​യി​ൽ പ്ര​വേ​ശി​ക്കാം. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യാ​ണു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം വി​സി​റ്റിം​ഗ് വീ​സ​ക്കാ​ര്‍​ക്ക് യു​എ​ഇ​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല.

No comments