JHL

JHL

ആശ്വാസം ; മംഗളൂരുവിലേക്ക് ആംബുലൻസുകൾ കടത്തിവിട്ടു തുടങ്ങി.ബുധനാഴ് ഉച്ചയോടെയാണ് തലപ്പാടി അതിർത്തി തുറന്നത് ; ഉച്ചയോടെ രണ്ട് ആംബുലൻസുകൾ കടത്തിവിട്ടു ;സർക്കാർ നിയന്ത്രണത്തിലുള്ള 108 ആംബുലൻസിൽ രോഗിയുടെ കൂടെ ഒരാളെ മാത്രം കടത്തിവിടുന്നു

തലപ്പാടി (True News 8 April 2020):തലപ്പാടിയിൽ രോഗികളുമായി മംഗളൂരുവിലേക്ക് ആംബുലൻസുകൾ കടത്തിവിട്ടു തുടങ്ങി.ബുധനാഴ് ഉച്ചയോടെയാണ് തലപ്പാടി അതിർത്തി തുറന്നത്.  ഉച്ചയോടെ രണ്ട് ആംബുലൻസുകൾ കടത്തിവിട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള 108 ആംബുലൻസിൽ  രോഗിയുടെ കൂടെ ഒരാളെ മാത്രമാണ്  കടത്തിവിടുന്നത്. 
ബുധനാഴ്ച  രാവിലെയാണ് കേരളവും കർണാടകയും  ഏർപ്പെടുത്തിയ മെഡിക്കൽ സംഘങ്ങൾ ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയായ തലപ്പാടിയിൽ എത്തിയത്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ.
കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്. 
കേരള സംഘത്തിൽ നാല് ഡോക്ടർമാരും മറ്റ ്ജീവനക്കാരുമാണുള്ളത്. കർണാടക സംഘത്തിൽ രണ്ട് ഡോക്ടർമാരാണുള്ളത്.

No comments