JHL

JHL

ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിക്കുന്ന പ്രവാസികൾക്ക് സുരക്ഷിത ഐസുലേഷൻ ഒരുക്കാൻ തയാർ; മംഗൽപാടി ജനകീയ വേദി

മംഗൽപാടി (True News 11 April 2020): നമ്മുടെ നാടിന്റെ സമ്പത്‌ഘാടനയുടെ താങ്ങും തണലുമായി നിന്ന പ്രവാസികൾ ഈ അനിശ്ചിത ഘട്ടത്തിൽ നാടണയാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവരെ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാരുകൾ ചെയ്യണമെന്നും,  അവർ നാട്ടിലെത്തിയാൽ അവർക്ക് വേണ്ട നിർദിഷ്ട ക്വാറന്റൈൻ കൾ ഒരുക്കാൻ അതാത് പ്രദേശത്തെ മഹല്ലുകളും മദ്രസാ ബോഡികളും മുന്നോട്ട് വരണമെന്നും മംഗൽപാടി ജനകീയ വേദി അഭ്യർത്ഥിച്ചു, മംഗൽപാടി പ്രദേശത്തെ മടങ്ങി വരുന്ന പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മംഗൽപാടി ജനകീയ വേദി  തയാറാണെന്ന് മംഗൽപാടി ജനകീയ വേദി നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

No comments