JHL

JHL

കൊറോണ കാലത്ത് ഭിക്ഷാടന മാഫിയയുടെ താവളം കണ്ടെത്തണം: പിഡിപി

ഉപ്പള(True News 21 April 2020): കാസറഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം നടത്തി മുടങ്ങാതെ ആഴ്ചകളിലെ ദിവസങ്ങൾ നിശ്ചയിച്ചു നമ്മുടെ പ്രദേശങ്ങളിൽ എത്താറുള്ള ഭിക്ഷക്കാരെ ഇന്ന് ഏത് സുരക്ഷിത താവളങ്ങളിൽ ആര് സംരക്ഷിക്കുന്നു എന്ന അതീവ ഗൗരവമായ വിഷയത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഊർജിത അന്വേഷണം ഉണ്ടാകണമെന്നും ഭിക്ഷാടന മാഫിയയുടെ സുരക്ഷിത താവളം കണ്ടെത്തണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റ് ആവശ്യപ്പെട്ടു

ദിവസവും രണ്ടായിരത്തിലേറെ വരുമാനമുള്ള വിഭാഗമാണ് ഭിക്ഷക്കാർ എന്നത് ഒട്ടു മിക്ക വ്യാപാരികളും വെളിപ്പെടുത്തുന്നു.ദിവസവും ചില്ലറകൾ മാറി നോട്ടുകളാക്കി ഭിക്ഷക്കാർ വൻ തുകകൾ ഏല്പിക്കാറുള്ള കേന്ദ്രമേതാണ് എന്നത് അതീവ രഹസ്യമായി സൂക്ഷിക്കാറുള്ള ഈ സംഘം ലോക്‌ഡൗൺ  അവസാനിച്ചാൽ വീണ്ടും സജീവമാകാതിരിക്കാൻ നടപടിയുണ്ടാകണം,  കുട്ടികളെ തട്ടിക്കൊണ്ടു പോകലിനും പകൽ സമയത്ത് ആണുങ്ങൾ ഇല്ലാത്ത വീടുകളിൽ നടക്കാറുള്ള കൊള്ളകൾക്ക്‌ പിന്നിലും ഇത്തരം മാഫിയകൾക്ക്‌  വ്യക്തമായ പങ്കുള്ളതായി വ്യാപകമായി പരാതികളും ആശങ്കകളും ഉണ്ടെങ്കിലും കൃത്യമായ അന്വേഷണം നടക്കാത്തത് സർക്കാർ ഇനിയെങ്കിലും ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്ന് പിഡിപി ഓൺലൈൻ മീറ്റ് ആവശ്യപ്പെട്ടു

നാട്ടിലും ഗൾഫ് രാജ്യങ്ങളിലും ആരോഗ്യ  ജീവകാരുണ്യ മേഖലകളിൽ  സജീവമായി രംഗത്തുള്ള പാർട്ടി നേതാക്കളെയും പി സി എഫ് നേതാക്കളെയും യോഗം പ്രശംസിച്ചു അവരുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകാപരമാണെന്നും ഓൺലൈൻ മീറ്റ് അഭിപ്രായപ്പെട്ടു.

ഓൺലൈൻ മീറ്റിൽ പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം ഹൊസങ്കടി അധ്യക്ഷത വഹിച്ചു
എം എ കളത്തൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു, പിഡിപി ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ  പുത്തിഗെ യോഗം ഉത്ഘാടനം ചെയ്തു
പി സി എഫ് പ്രസിഡന്റ്‌ ഇസ്മായിൽ ആരിക്കാടി മുഖ്യ പ്രഭാഷണം നടത്തി പിഡിപി സംസ്ഥാന നേതാക്കളായ സാബു കൊട്ടാരക്കര, നിസാർ മേത്തർ, മാഹിൻ തെരുവോരപാര, 
എസ് എം ബഷീർ കുഞ്ചത്തൂർ തുടങ്ങിയവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി

പിഡിപി, പി ടി യൂ സി,  പിസിഎഫ്, വിം ജില്ലാ മണ്ഡലം ഭാരവാഹികളായ റഷീദ് മുട്ടുന്തല, എം ടി ആർ ഹാജി ആദൂർ,  ഇബ്രാഹിം കോളിയടുക്കം,  സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ മഞ്ഞംപാറ,  യൂനുസ് തളങ്കര,  സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ,  ഉസ്മാൻ ഉദുമ, പി സി എഫ് നേതാവ് റഷീദ് ബേക്കൽ, ബഷീർ അങ്കക്കളരി ഹസൻ കൊട്ട്യാടി, മൊയ്തു ബേക്കൽ, അഷ്‌റഫ്‌ ബോവിക്കാനം   അബ്ദുള്ള ബദിയടുക്ക,  ഷാഫി കളനാട്, മുഹമ്മദ്‌ മുസ്‌ലിയാർ ചാത്തങ്കൈ,  വിം സംസ്ഥാന സെക്രട്ടറി റസീന കാദർ, ജാസിർ പൊസോട്ട്, ഷാഫി ഹാജി അടൂർ, മുഹമ്മദ്‌ ഉപ്പള,  ഹനീഫ പൊസോട്ട്,  പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ റഹ്മാൻ ബേക്കൂർ, ഐ എസ് എഫ് മുൻ സംസ്ഥാന ട്രഷറർ  സ്വാദിഖ്  മുളിയടുക്കം,  മഞ്ചേശ്വരം മണ്ഡലത്തിലെ  പിസിഎഫ്  പ്രതിനിധികളായ റഹീം ആരിക്കാടി, അഷ്‌റഫ്‌ ആരിക്കാടി, ലത്തീഫ് കുമ്പഡാജ,  ഖാദർ ലബ്ബൈക്, ഹമീദ് പാവൂർ,  റഫീഖ് പൊസോട്ട്,  സിദ്ധീഖ് ബേക്കൂർ, കലന്തർ  ആഷിഖ്, സത്താർ കെപി,  സിദ്ദീഖ് പാച്ചാണി, മുഹമ്മദ്‌ ഗുഡ്ഡ,  ഇബ്രാഹിം പാവൂർ, സമദ് കുഞ്ചത്തൂർ, ആസിഫ് പൊസോട്ട്, റഫീഖ് ഉദ്യാവർ, ഇബ്രാഹിം മണ്ണംകുഴി, അഷ്‌റഫ്‌ ബേക്കൂർ, അഷ്‌റഫ്‌ ബദ്‌രിയ നഗർ, ബഷീർ കാജാലം,മുഹമ്മദലി കാഞ്ഞങ്ങാട്, സിദ്ധീഖ് ബത്തൂൽ, ആബിദ് മഞ്ഞംപാറ, ഫാറൂഖ് പച്ചമ്പള,  ആസിഫ് പച്ചമ്പള, അതീഖ് റഹ്‌മാൻ തൊട്ടി,  അസീസ് സുഹ്‌രി പുനച്ച, മൻസൂർ പരയങ്ങാനം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
മൂസ അടുക്കം സ്വാഗതവും അഫ്സർ മള്ളംകൈ നന്ദിയും പറഞ്ഞു

No comments