JHL

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായി ഭാഗവത് റാം ഷെട്ടി എന്ന ബി ആർ ഷെട്ടി കോടികളുടെ കടക്കുരുക്കിൽ ; നരേന്ദ്ര മോദിയെ ദുബായിലേക്ക് ആനയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ബി. ആർ. ഷെട്ടി

അബു ദാബി (True News 27 April 2020): എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായി ഭാഗവത് റാം ഷെട്ടി എന്ന ബി ആർ ഷെട്ടി  കോടികളുടെ കടക്കുരുക്കിൽ ആയതായി സൂചന. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി പടർന്നു പന്തലിച്ച് ബിസിനസ് ഗ്രൂപ്പ് ഇപ്പോൾ സാമ്പത്തിക തകർച്ചയിൽ ഉഴറുകയാണ്. എൻഎംസി ഹെൽത്ത് കെയറിലെ ഓഹരി തട്ടിപ്പിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോൾ ഷെട്ടിയുടെ സമ്പൂർണ പതനത്തിലേക്ക് നയിച്ചിരിക്കുന്നത്.
 നരേന്ദ്ര മോദിയെ ദുബായിലേക്ക് ആനയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ബി. ആർ. ഷെട്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മോദിക്ക് സ്വീകരണം ഒരുക്കിയത്.

ഷെട്ടിയെ സമ്പൂർണമായും വെട്ടിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കാനും മരവിപ്പിക്കാനും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഗൾഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറൽ അറ്റോർണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിർദ്ദേശമുള്ളത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.
അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു അദ്ദേഹം യുഎഇ മാധ്യമംമായ 'ദ നാഷണലി' നോട് പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ അവസാനിച്ച്, വിമാനസർവീസ് പുനഃരാരംഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എൻഎംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
അർബുദ ബാധിതനായി ഈ മാസം മരണമടഞ്ഞ സഹോദരനെ കാണുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഇന്ത്യയിലെത്തിയതെന്ന് ഷെട്ടി പറഞ്ഞു. ഭാര്യ മാത്രമേ തന്നോടൊപ്പം മംഗളൂരുവിൽ ഉള്ളുവെന്നും ബാക്കി കുടുംബാംഗങ്ങളെല്ലാം അബുദാബിയിൽ ആണെന്നും ഷെട്ടി വെളിപ്പെടുത്തി. 1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു.
ഈ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനായി താൻ നിയോഗിച്ച അന്വേഷണസമിതികൾ പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിക്കാനിരിക്കുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ ചില ആരോപണങ്ങൾ ഉയരുകയും ചെയ്തത് കണക്കിലെടുത്ത് യുഎഇയിലോ മറ്റെവിടെയും ഉള്ള ശരിയായ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞു. എല്ലാ വസ്തുതകളും മുഴുവൻ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി ആത്മവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്നാണ് എൻഎംസി ഹെൽത്തിന്റെ തകർച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എൻഎംസിക്കെതിരെ ഉയർന്നത്. കമ്പനിയിൽ ഷെട്ടിക്കുള്ള ഓഹരികൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് ഈട് നൽകിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എൻഎംസിയിൽ നിന്ന് രാജിവെച്ചു. ഓഹരിവില കൂപ്പുകുത്തിയതോടെ ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത എൻഎംസി ഓഹരി വ്യാപാരം താത്കാലികമായി നിർത്തിവെച്ചു. ലണ്ടൻ ഓഹരിവിപണി നിയന്ത്രണ അഥോറിറ്റി അടക്കം നിരവധി കമ്പനികൾ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എൻഎംസിക്ക് വായ്പകൾ നൽകിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 8 ബില്യൺ ദിർഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ. ഏതാണ്ട് 6.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത എൻഎംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.
എഡിസിബിയുടെ ആവശ്യപ്രകാരം യുകെ കോടതിയുടെ മേൽനോട്ടത്തിൽ രണ്ടാഴ്‌ച്ച മുമ്പ് എൻഎംസിയുടെ ഭരണം വാരെസ് ആൻഡ് മാർസൽ ഏറ്റെടുത്തിരുന്നു. കൂടുതൽ കാര്യക്ഷമമായ രീതിയിലുള്ള കമ്പനി നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഡയറക്ടർ ബോർഡിൽ നാല് പുതിയ നോൺ-എക്സിക്യുട്ടീവ് ഡയറക്ടർമാരെ വാരെസ് ആൻഡ് മർസൽ നിയമിച്ചിട്ടുണ്ട്. എൻഎംസിയിലെ ഒമ്പത് ശതമാനം ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മർ കാപ്പിറ്റൽ മാനേജിങ് പാർട്ണറായ ഫൈസൽ ബെൽഹൗളിനെ എൻഎംസിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിരുന്നു.
ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടുന്നതായി ഷെട്ടി സ്ഥാപിച്ച ധനകാര്യ കമ്പനിയായ ഫിനെബ്ലറും കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. ലണ്ടൻ ഓഹരി വിപണിയിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ള ഫിനെബ്ലറിന്റെ ഓഹരി വ്യാപാരവും മരവിപ്പിച്ചിരിക്കുകയാണ്. എൻഎംസി ചെയർമാൻ സ്ഥാനത്ത് നിന്നും ഫെബ്രുവരിയിലും ഫിനെബ്ലർ യൂണിറ്റായ ട്രാവലെക്സിന്റെ ബോർഡിൽ നിന്ന് മാർച്ചിലുമാണ് ഷെട്ടി രാജിവെച്ചത്. ഫോബ്സിന്റെ കണക്ക് പ്രകാരം 77കാരനായ ഷെട്ടിക്ക് 3.15 ബില്യൺ ഡോളറിന്റെ ആസ്തിയുള്ളത്.
ഇതിനിടെ ഫിനെബ്ലറിന് കീഴിലുള്ള കറൻസി വിനിമയ സ്ഥാപനം ട്രാവലെക്സ് വിൽപ്പനയ്ക്ക് വെക്കുകുയം ചെയ്തിരുന്നു. ട്രാവലെക്സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനി വിൽക്കാനുള്ള താൽപ്പര്യം ഫിനെബ്ലറിനെ അറിയിച്ചതായി കമ്പനി ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടൻ ഓഹരി വിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ട്രാവലെക്സ് വ്യക്തമാക്കി. ഓഹരിയുടമകളുടെ മൂല്യം പരമാവധി ഉയർത്തുന്നതിനുള്ള തന്ത്രപ്രധാന അവസരങ്ങൾ നിരന്തരമായി വിലയിരുത്തി വരുന്നതിന്റെ ഭാഗമായാണ് ട്രാവലെക്സ് ഗ്രൂപ്പിനെ വാങ്ങുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ കമ്പനി പറഞ്ഞു. വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓഹരിയുടമകളെ അപ്പപ്പോൾ അറിയിക്കുമെന്നും കഴിയുന്ന രീതിയിൽ വായ്പാദാതാക്കളുമായും സമാന്തര ചർച്ചകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.
വെറും 300 രൂപയും ഫാർമസി ഡിഗ്രി സർട്ടിഫിക്കറ്റുമായി യുഎഇയിൽ എത്തി ശതകോടികളുടെ സാമ്രാജ്യം പണിത വ്യക്തിയാണ് ബി ആർ ഷെട്ടി. അതിവേഗം വളർന്ന ഷെട്ടി യുഎഇ എക്‌സ്‌ചേഞ്ച് വഴി പ്രവാസികൾക്കും പരിചിതനായിരുന്നു. ബുർജ് ഖലീഫയിലെ 100ാം ഫ്‌ളോർ മുഴുവൻ ഷെട്ടി വാങ്ങിയിരുന്നു. കൂടാതെ സ്വന്തമായി സ്വകാര്യ ജെറ്റു വിമാനങ്ങളും ഷെട്ടിയുടേതായി ഉണ്ടായിരുന്നു.

No comments