JHL

JHL

കാസറഗോഡ് നഗരത്തിലേക്ക് കട തുറക്കാൻ വരുന്ന വ്യാപാരികളെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി ; മരുന്ന് വാങ്ങാൻ ടൗണിലെത്തിയ ജാഗ്രതാ സമിതി അംഗത്തിനും പോലീസ് മർദ്ദനം

കാസറഗോഡ് (True news 4 April 2020): ലോക്ക് ഡൗണിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാരികളെ കട തുറക്കാൻ വരുമ്പോഴും കടയടച്ച് പോകുമ്പോഴും മർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ആഴ്ച ഉപ്പളയിലെ ഒരു വ്യാപാരി നേതാവിനും ഇത് പോലുള്ള ഒരു അനുഭവം ഉണ്ടായി. ഇത് ആവർത്തിക്കുകയാണെങ്കിൽ പലചരക്ക് കടയടക്കം അടച്ചിടേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. 
ജാഗ്രതാ സമിതി അംഗങ്ങളെയും മറ്റു പാസുകൾ ലഭിച്ചവർക്കും സമാന അനുഭവമാണ് ഉണ്ടായത്. മരുന്നിന് വേണ്ടി കാസർകോട് ടൗണിലേക്ക് വരുമ്പോൾ ബൈക്ക് തടഞ്ഞ് നിർത്തി ജാഗ്രത സമിതി അംഗത്തിന്റെ പാസ് ഐ.ജി കിറിക്കളഞ്ഞതായി പരാതിയുണ്ട്. 
മധൂർ പഞ്ചായത്ത് മുൻ മെമ്പറും ഏഴാം വാർഡ് ജാഗ്രതാ സമിതി അംഗവുമായ ഹബീബ് ചെട്ടുംകുഴിയെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് ഐ.ജി വിജയ് സാഖറെ തടഞ്ഞ് വെച്ച് പാസുകൾ കീറിയത്.
വാർഡിലെ ഒരു രോഗിക്ക് മധൂർ പഞ്ചായത്തിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കാത്ത മരുന്നിന് വേണ്ടിയാണ് ഹബീബ് കാസർകോട്ടേക്ക് വന്നത്.
ബൈക്കിൽ സർക്കാർ മുദ്രയുള്ള വെഹിക്കിൾ ഒട്ടിച്ചിരുന്നു ഇത് തടഞ്ഞ ഉടനെ വലിച്ച് കിറി.


No comments