JHL

JHL

സൗജന്യ റേഷൻ വിതരണത്തിന് തിരക്കിനിടയിലും ഇരിക്കാൻ സൗകര്യമൊരുക്കി വ്യത്യസ്തമായി മൊഗ്രാൽ കൊപ്ര ബസാർ റേഷൻ കട

മൊഗ്രാൽ (True News 7 April 2020): മൊഗ്രാല്‍ കൊപ്രബസാര്‍ എ.ആര്‍.ഡി 41 റേഷന്‍ കടയില്‍ ഉപഭോക്താക്കള്‍ക്ക് ദുരിതമനുഭവിക്കാതെ കസേരയിലിരുന്ന് റേഷനരിവാങ്ങാന്‍ സൗകര്യമൊരുക്കി.
കൊറോണ ഭീതിക്കിടയില്‍ കൃത്യമായി അകലം  പാലിച്ചാണ്  ഉപഭോക്താക്കള്‍ക്ക് ഇരിക്കാന്‍ കസേരകള്‍ ഒരുക്കിയിരിക്കുന്നത്. 

റേഷന്‍ കടയിലെത്തുന്ന ഉപഭോക്താക്കളെ ടോക്കണ്‍ നല്‍കി കസേരയില്‍ ഇരുത്തും. സന്നദ്ധസേവകരായ ഏതാനും യുവാക്കളുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് അരി എത്തിച്ചുനല്‍കുന്നു പെർവാഡ് സ്വദേശി . ശുഭാകരനാണ് റേഷന്‍ കട നടത്തുന്നത്.  കെ.എം അബ്ദുല്ല , എസ്.എം സൈനുദ്ദീന്‍, എന്‍.എം ലത്തീഫ്, പെര്‍വാട്ടെ അബ്ദുല്‍അസീസ് എന്നിവരാണ് സേവന സന്നദ്ധതയോടെ ഇവരെ സഹായിക്കുന്നത് . 

No comments