JHL

JHL

ഫോർട്ട് റോഡിലെ സ്റ്റേഷനറി ഷോപ്പുടമ കെ.എ ഹൗസിൽ ഇബ്രാഹിം നിര്യാതനായി

കാസറഗോഡ് (True News 1 April 2020): ഫോർട്ട് റോഡിലെ  കെ.എ ഹൗസിൽ ഇബ്രാഹിം (65) നിര്യാതനായി . ഫോർട്ട് റോഡിലെ വ്യാപാരിയായിരുന്നു. ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇബ്രാഹിമിനെ രോഗം മൂർഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച  രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.പരേതരായ കോളിക്കര അബ്ദുല്ലയുടെയും ഖദീജായുടെയും മകനാണ്. ഭാര്യ: ഖദീജ
മക്കൾ: സറീന, ഷഹബാൻ (കുവൈത്ത്) അഷ്റഫ് (ദുബൈ) ഷബീർ (ദുബൈ)
സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ .
മരുമക്കൾ: ബഷീർ (സംസം) സഫൂറ,മുംതാസ്

No comments