JHL

JHL

അമ്മയും മകനും ഉൾപ്പെടെ എട്ടു പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 128 ആയി; ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 44 പേർക്ക്

കാസറഗോഡ് (True News 3 April 2020): അമ്മയും മകനും ഉൾപ്പെടെ എട്ടു പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 128 ആയി. ഇന്നലെ ലഭിച്ച പരിശോധന ഫലത്തിലാണ് 8 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയും ബാക്കിയുള്ളവർ ഗൾഫിൽ നിന്നെത്തിയവരുമാണ്. കാസർകോട് നഗരസഭാ പരിധിയിൽ 33 വയസ്സുള്ള പുരുഷൻ, 28 വയസുള്ള സ്ത്രീ, 24 വയസുള്ള അമ്മയും രണ്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.  26 വയസുള്ള രണ്ടു പേർ മൊഗ്രാൽപുത്തുർ സ്വദേശികളാണ്. 41 വയസുള്ള ഒരാൾ ഉദുമയിലും മധുരിലെ 34 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 10,240 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 177 പേരാണ് ആശുപത്രിയിലുള്ളത്. ഇന്നലെ 37 സാംപിളുകൾ അയച്ചത് ഉൾപ്പെടെ 362 പേരുടെ പരിശോധന ഫലമാണ് വരാനുള്ളത്. ഇന്നലെ 21 പേരെ കൂടി ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.  ജില്ലയിൽ 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ 76 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിൽ പകുതിയിലേറെയും കാസർകോട് ജില്ലയിൽ. ജില്ലയിൽ ഇതുവരെയായി 44 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചിട്ടുള്ളത്. ഇതു ഏവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഗൾഫിൽ നിന്നെത്തിയവർ വീടുകളിൽ നിരിക്ഷണത്തിലിരിക്കണമെന്ന് ആരോഗ്യവകുപ്പും ജനജാഗ്രത സമിതിയും നിർദേശിച്ചിട്ടും രോഗബാധിതരിൽ ചിലർ അനുസരിക്കാത്തതാണ് സമ്പർക്കത്തിലൂടെ ഇത്രയും പേർക്ക് രോഗം പടരാനിടയാക്കിയത്.  ചെമ്മനാട് പഞ്ചായത്തിൽ 27 രോഗബാധിതരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നത് പത്തിലേറെ പേർക്കാണ്. രണ്ടു കുടുംബത്തിലെ 8 പേർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. കളനാട് സ്വദേശിയിൽ നിന്നു മൂന്നും ചെമ്മനാടു സ്വദേശിയിൽ നിന്നു നാലു പേർക്കുമാണ് രോഗം പടർന്നത്. ആരോഗ്യവകുപ്പിന്റെ നിർദേശം ലംഘിച്ചതാണ് ഇത്രയും സമ്പർക്കത്തിലൂടെ ഇത്രയും പേർക്ക് പടരാനിടയാക്കിയത്.

No comments