JHL

JHL

വിഷു ദിനത്തിൽ കാസറഗോഡ് മെഡിക്കൽ കോളേജിൽ ഭക്ഷണം ഒരുക്കി ഡി.വൈ.എഫ്‌.ഐ

ബദിയടുക്ക(True News 14 April 2020):ഡി.വൈ.എഫ്‌.ഐ കുമ്പള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേത്രത്വത്തിൽ ബദിയടുക്ക അപ്പർ ബസാർ യുണിറ്റ്  കാസറഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും രോഗികൾക്കും വിഷു സദ്യ ഒരുക്കി.
പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ലഘുഭക്ഷണമുൾപ്പെടെ വിഷു ദിവത്തിലെ നാല് നേരവും വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.ഉച്ചഊണ്  നൊപ്പം പാൽ പായസവും നൽകി.അതീവ സുരക്ഷ യുള്ളതിനാൽ ആരോഗ്യാവകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചായിരുന്നു ഭക്ഷണം തയ്യാറാക്കിയതും വിതരണം ചെയ്തതും.എല്ലാ ആഘോഷങ്ങളും നമുക്ക് നന്മയുടെ അനുഭവമാകാം എന്ന സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായിരുന്നു ഈ പ്രവർത്തനം. ഇതോടൊപ്പം കമ്യുണിറ്റി കിച്ചണുകളിലേക്ക് അരിവിതരണവും പി.പി.ഇ കിട്ടുകളുടെ വിതരണവും ഡി.വൈ.എഫ്‌.ഐ നടത്തി.പ്രവർത്തനത്തിന് ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ,ഉദയൻ പണിക്കർ,സാദൻ ബദിയടുക്ക,ജഗന്നാഥ ഷെട്ടി,ചന്ദ്രൻ പൊയ്യക്കണ്ടം,രാജേഷ് തുടങ്ങിയവർ നേത്രത്വം നൽകി.

No comments