JHL

JHL

തലപ്പാടി അതിർത്തി അടഞ്ഞ് തന്നെ; രോഗികളെ കടത്തിവിടുന്നില്ല ; ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് അതിർത്തിയിലെ ഉദ്യോഗസ്ഥർ

കാസറഗോഡ് (True News 7 April 2020):   കോവിഡ് രോഗികളല്ലാത്ത മറ്റു രോഗികകളെ കടത്തിവിടാൻ കർണാടക സർക്കാർ സമ്മതിച്ചു എന്ന് പറയുമ്പോഴും അതിർത്തി അടഞ്ഞ് തന്നെ . കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കോവിഡ് ഇല്ലാത്ത രോഗികളുമായി ആംബുലന്‍സ് കടത്തി വിടും എന്ന് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. . തലപ്പാടി ചെക്പോസ്റ്റ് വഴി കോവിഡ് ബാധിതരല്ലാത്ത രോഗികളെ കടത്തിവിടാന്‍ ധാരണയായതായും  തലപ്പാടി ചെക്പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നുമാണ് പറഞ്ഞത്. 
എന്നാൽ ഇന്ന് രാവിലെ മംഗളൂരുവിലേക്ക് കൊണ്ട് പോകേണ്ട രോഗികളെ തയ്യാറാക്കി നിർത്തി അതിർത്തിയിൽ പോയി അന്വേഷിച്ചപ്പോൾ അങ്ങനെയൊരുത്തരവ് ലഭിച്ചിട്ടില്ലെന്നാണ് അതിർത്തിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്. 



 കഴിഞ്ഞ ദിവസവും ചികിത്സ കിട്ടാതെ കാസർകോട്ട് ഒരു മരണംകൂടി  സംഭവിച്ചിരുന്നു.  കടമ്പാർ കൊടികണ്ട ഹൗസിൽ ജന്നപ്പയുടെ ഭാര്യ കമല (70) ആണു മരിച്ചത്. മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ കർണാടക പൊലീസ് തടയുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതിർത്തിയിലെ രണ്ട് വഴികളിലൂടെ മംഗളൂരുവിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചായിരുന്നു മരണം.

No comments