JHL

JHL

ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രി ; ഭൂമി നിരപ്പാക്കാൻ സൗജന്യമായി ജെ.സി.ബി സേവനം നൽകി C.E.O.A

ചട്ടഞ്ചാൽ (True News 16 April 2020): ടാറ്റ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ  ചട്ടഞ്ചാൽ പുതിയവളപ്പിൽ നിർമിക്കുന്ന കോവിഡ് ആശുപത്രിയുടെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 20  മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം ഉപയോഗിച്ചു സമാനതകളില്ലാത്ത വേഗത്തിലാണു നിലംനിരപ്പാക്കൽ ജോലികൾ നടക്കുന്നത്.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്‌സ് അസോസിയേഷൻ (സിഇഒഎ ) സൗജന്യമായാണ് സേവനം നൽകുന്നത്. രണ്ടര കോടിയോളം ചിലവ് വരുന്ന പ്രവൃത്തിയാണ് വെറും ഡീസൽ ചിലവ് മാത്രം വാങ്ങിയാണ് സൗജന്യ സേവനം ചെയ്യുന്നത്.
 ഇരുപതിനായിരം കെയുബിക് സ്‌ക്വയർ മീറ്റർ കുന്ന് ആണ് നിരത്താനുള്ളത് . ജെസിബി ഹിറ്റാച്ചി കംപ്രസർമറ്റ് മെഷീനുകളും ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ട് പണി തീർക്കാനാണ് ശ്രമിക്കുന്നത് എന്ന് CEOA  കാസർകോട് ജില്ലാ പ്രസിഡന്റ് നാസർ പൂത്തിരി പറഞ്ഞു. 

 നിയന്ത്രിത സ്ഫോടനം വഴി പാറപൊട്ടിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്.  സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പരിഹരിച്ചതോടെ പെട്ടെന്ന് ഭൂമി നിരപ്പാക്കി ടാറ്റ ഗ്രൂപ്പിനു നിർമാണത്തിനു വിട്ടു കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.   നേരത്തെ കണ്ടെത്തിയ സ്ഥലത്തിന്റെ അത്രയും ചെരിവില്ലെങ്കിലും ആശുപത്രി നിർമിക്കുന്ന സ്ഥലം കുന്നിൻ ചെരിവാണ്. പണി ആരംഭിച്ചതോടെ നിർമാണം തുടങ്ങാനുള്ള നടപടികൾ ടാറ്റ ഗ്രൂപ്പും സജീവമാക്കി.  ഇപ്പോഴുള്ള 5 അംഗ സങ്കേതിക വിദഗ്ധർക്കു പുറമേ 5 എൻജിനീയർമാർ കൂടി ഇന്നു ജില്ലയിലെത്തും. ആശുപത്രി നിർമാണത്തിന്റെ അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ് പി.എൽ.ആന്റണി, കൺസ്ട്രക്ഷൻ മാനേജർ ഗണേഷ് രാജു, എൻജിനീയർ അബ്ദുൽ സാജിദ്, സർവേയർ ശാന്തനു ബസു, സുരക്ഷാ ഓഫിസർ അലക്സ് എന്നിവർ നേരത്തെ തന്നെ എത്തി പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നുണ്ട്.   നിലം നിരപ്പാക്കി കൈമാറുമ്പോഴേക്കും നൂറോളം തൊഴിലാളികൾ കൂടി എത്തും. പ്രീഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്നതിനാൽ, പുറമേ നിന്നു നിർമിച്ച സ്ട്രക്ചറുകൾ ഇവിടെ കൊണ്ടുവന്നു യോജിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. അത് ഒരു മാസം കൊണ്ടു പൂർത്തിയാക്കാൻ കഴിയുമെന്നു ടാറ്റ ഗ്രൂപ്പ് അധികൃതർ പറയുന്നു.

No comments