JHL

JHL

കുമ്പള കൃഷി ഭവനിൽ ഏഴായിരം വിത്ത് പാക്കറ്റുകൾ തയ്യാർ ; ലോക്ക് ഡൗണ്‍ കാലത്ത് ഹരിത മുറ്റം ഒരുക്കുന്നതിനായി ‘ ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരമാണ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്

കുമ്പള(True News 17 April 2020):  കൃഷി ഭവനിൽ ഏഴായിരം വിത്ത് പാക്കറ്റുകൾ വിതരണത്തിന് എത്തിയതായി കുമ്പള കൃഷി ഓഫീസർ അറിയിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ഹരിത മുറ്റം ഒരുക്കുന്നതിനായി ‘ ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരമാണ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്.വിത്ത് പാക്കറ്റുകൾ വാർഡ് മെമ്പർമാർ വഴി ആണ് വിതരണം ചെയ്യുന്നത്. ആവശ്യക്കാർ അവരവരുടെ  വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് വിത്ത് കൈപ്പറ്റണമെന്ന് കുമ്പള കൃഷി ഓഫീസർ ശ്രീ നാണു ട്രൂ ന്യൂസിനോട് പറഞ്ഞു.



No comments