JHL

JHL

രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; മുഖ്യപ്രതി വെങ്കിട്ടരമണയേയും കൂട്ടുപ്രതി നിരജ്ഞനെയും കൊണ്ട് കൊലപാതകവും തെളിവുനശിപ്പിക്കലും പൂര്‍ണ്ണമായും പുനര്‍ ചിത്രീകരിച്ചാണ് തെളിവ് ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

മഞ്ചേശ്വരം(True News 16 April 2020):മഞ്ചേശ്വരം സ്വദേശിനിയും അധ്യാപികയുമായ രൂപശ്രീയെ  കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു 81 ദിവസത്തിനു ശേഷമാണ് 1700 പേജുള്ള കുറ്റപത്രം അന്വേഷണസംഘം കാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രൂപശ്രീയുടെ കൊലപാതകത്തിൽ എല്ലാ തെളിവുകളും ശേഖരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞുവെന്നത് വിചാരണയിൽ പ്രോസിക്യൂഷനു നേട്ടമാകും. പ്രതി വെങ്കിട്ട രമണയെയും നിരഞ്ജനെയും കൊണ്ട് കൊലപാതകവും തെളിവുനശിപ്പിക്കലും  പൂർണമായും പുനർ ചിത്രീകരിച്ചതാണ് തെളിവ് ശേഖരിച്ചു കുറ്റപത്രം തയ്യാറാക്കിയത്. 


കൊല്ലപ്പെട്ട രൂപശ്രീ യുമായി അടുപ്പം മുതലെടുത്താണ് പ്രതി അവരെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. സഹായി നിരഞ്ജനും  ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ രൂപശ്രീയെ  പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രയായ അവരെ വലിയ വീപ്പയിൽ  മുക്കിക്കൊന്നതാണ് ഏറ്റവും വലിയ തെളിവ്. രണ്ടുദിവസത്തിനുശേഷം മഞ്ചേശ്വരം കടപ്പുറത്തുനിന്ന് കണ്ടെത്തിയ രൂപശ്രീയുടെ വയറ്റിൽനിന്ന് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വെള്ളം കിണർ വെള്ളമായിരുന്നു. കടലിൽ മുങ്ങിയ മരണം എന്ന വാദം ഇതോടെ ആദ്യമേ പൊളിഞ്ഞു. വെങ്കിട്ട രമണയുടെ വീട്ടിൽ വീപ്പയിൽ നിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വെള്ളവും ഒന്നായതാണ് കൊലപാതകത്തിലെ പ്രധാന തെളിവ്. കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ മൃതദേഹം കളയാൻ പ്രതികൾ നടത്തിയ കാർ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഫോൺ വിളികളും വീട്ടിൽ നിന്ന് ലഭിച്ച തെളിവുകളും കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാണ് പോലീസ് നടപടികൾ  പൂർത്തിയാക്കിയത്. കഴിഞ്ഞ ജനുവരി 16നാണ് മഞ്ചേശ്വരം മിയാപദവ് എസ് എസിലെ ചിത്രകലാ അധ്യാപികയായ രൂപശ്രീയെ  സ്കൂളിലെ അധ്യാപകനായ വെങ്കിട്ട രമണയും സഹായിയും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രൂപശ്രീ യും കേസിൽ മുഖ്യ പ്രതിയായ വെങ്കിട്ട രമണയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ അടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളും അധ്യാപികക്ക് മറ്റൊരു അധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ട രമണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ  കണ്ടെത്തൽ. ജനുവരി 16 ന് കാസർകോട് ഹൊസങ്കടിയിൽ ഒരു വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞു മടങ്ങുകയായിരുന്ന രൂപശ്രീയെ  വഴിയരികിൽ കാത്തുനിന്ന വെങ്കിട്ടരമണ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആണെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ വീട്ടിലെത്തിയ രൂപശ്രീ യും വെങ്കിട്ടരമണയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തർക്കം ഉണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വെങ്കിട്ട  രമണയുടെ സഹായിയും കേസിലെ രണ്ടാം പ്രതിയുമായ നിരഞ്ജനും  ചേർന്ന് രൂപശ്രീയുടെ വീട്ടിലെ കുളിമുറിയിൽ ഉണ്ടായിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. 

ശേഷം മൃതദേഹം ചാക്കിൽ കെട്ടി കർണാടകയിൽ അടക്കം ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടെങ്കിലും മഞ്ചേശ്വരം കടപ്പുറത്താണ് പ്രതികൾ ഉപയോഗിച്ചത്. ജനുവരി 18നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കേസന്വേഷണത്തിന്റെ  ആദ്യഘട്ടത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വെങ്കിട്ടരാമണയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.

No comments