കോവിഡ്-19: ടൗണിൽ എത്തുന്നവർക്ക് മൊഗ്രാൽ ദേശീയവേദി മാസ്കുകൾ വിതരണം ചെയ്യും
മൊഗ്രാൽ(True News 30 April 2020): കോവിഡ്-19 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൊഗ്രാൽ ടൗണിൽ എത്തുന്നവർക്ക് ദേശീയവേദി മാസ്ക്കുകൾ വിതരണം ചെയ്യുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപ മുതൽ 500 രൂപ വരെ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവിയും, ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ വേദി മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. മാസ്കുകൾ ആവശ്യമുള്ളവർ ദേശീയ വേദി ഭാരവാഹികളെ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് മുഹമ്മദ് അബ്കൊ അറിയിച്ചു. *ബന്ധപ്പെടേണ്ട നമ്പർ: 95440 04222, 7012 422354.*

Post a Comment