JHL

JHL

എസ്.ഇ.യു . സംസ്ഥാന സമ്മേളനം മാറ്റി വെച്ചു;ഏപ്രിൽ 10, 11 , 12 തിയതികളിൽ കാസർഗോഡ് ചെർക്കളം അബ്ദുള്ള നഗറിൽ വെച്ച് നടക്കേണ്ടിയിരുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) 38-ാം സംസ്ഥാന സമ്മേളനമാണ് മാറ്റിവെച്ചത്

കാസർഗോഡ് (True News 7 April 2020): 'അതിജീവനം തേടുന്ന സിവിൽ സർവ്വീസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന പ്രമേയവുമായി 2020 ഏപ്രിൽ 10, 11 , 12 തിയതികളിൽ കാസർഗോഡ് ചെർക്കളം അബ്ദുള്ള നഗറിൽ വെച്ച്  നടക്കേണ്ടിയിരുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) 38-ാം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു .
 ലോകമെങ്ങും കോവിഡ് 19 പടർന്ന് പിടിച്ചതിനെ  തുടർന്ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാസറഗോഡ് ഇദംപ്രഥമമായി  നടക്കേണ്ടിയിരുന്ന  സമ്മേളനം മാറ്റിവെക്കുന്നതെന്ന് എസ്. ഇ. യു  സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കർ , ജന.സെക്രട്ടറി സിബി മുഹമ്മദ് എന്നിവർ അറിയിച്ചു.  
ജില്ലയിലെ സർക്കാർ ഓഫീസുകൾ  കേന്ദ്രീകരിച്ചുള്ള  ക്യാമ്പയിനുകളും ചുമരഴെത്തുകളുമായി  സമ്മേളന പ്രചാരണം ജില്ലയിൽ ഊർജ്ജിതമായി നടന്ന് വരികയായിരുന്നു.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന്  നേതാക്കൾ അറിയിച്ചു.

No comments