JHL

JHL

കോവിഡ് 19 വ്യാപനം; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ കനിയണം. കെ എം സി സി

ദുബൈ: കോവിഡ് 19 അനുദിനം വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്കാരെ വിശിഷ്യാ ഗൾഫ് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
 കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു.

ജി സി സി, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്നുണ്ട്. കുടുംബത്തെ പോറ്റാന്‍ നിര്‍ബന്ധ പ്രവാസജീവിതം സ്വീകരിക്കേണ്ടി വന്നവരാണ് ഇവര്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഒന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും. സമൂഹ സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുന്നതെന്നതിനാൽ ഒരു മുറിയില്‍ ഒന്നിച്ച് താമസിക്കുന്നവര്‍ തന്നെ പരസ്പരം ബന്ധം വിച് ചേദിക്കുകയാണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഇത് വളരെയേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ചെറിയ വേതനമായാലും ഉള്ള ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ജീവൻ നില നിര്‍ത്താനുള്ള ഭക്ഷണത്തിന് വേണ്ടി ഓരോരുത്തരും കേഴുകയാണ്. സഹവാസികളില്‍ ആർക്കെങ്കിലും ഈ രോഗം പിടിപെട്ടതായി കണ്ടാൽ ഒന്ന് സഹായിക്കാന്‍ പോലുമാകാതെ മറ്റുള്ളവര്‍ നിസ്സഹായരായി മാറി നില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ലഭ്യമാക്കുന്നുണ്ട്. സ്വദേശികളെപ്പോലെ തന്നെ വിദേശികളും തങ്ങളുടെ പൗരന്മാരാണ് എന്നതാണ് ഇവിടത്തെ ഭരണാധികാരികളുടെ സമീപനം. എല്ലാ ആനുകൂല്യങ്ങളും അവർ ഉറപ്പ് വരുത്തുന്നു. പോലീസും ആരോഗ്യ വിഭാഗവും പ്രവാസികളെ കൂടെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. ചില പ്രത്യേക പരിതസ്ഥിതിയില്‍ രോഗനിര്‍ണയം നടത്താനോ നിരീക്ഷണത്തില്‍ പോകാനോ  സൗകര്യങ്ങള്‍ കുറവാണെങ്കിലും ഓരോ ദിവസവും വര്‍ദ്ധിപ്പിച്ച് വരികയാണ്. എന്നാലും  സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് അതിനുള്ള സൗകര്യമില്ല.  വിമാനസര്‍വീസ്സുകള്‍ നിര്‍ത്തല്‍ ചെയ്തത് കാരണം യാത്രക്ക് സാധ്യമാകുന്നുമില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായ പ്രവാസികളുടെ ജീവൻ സംരക്ഷിക്കേണ്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്.

ആയതിനാല്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും സൗജന്യ നിരക്കില്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടനടി പുനഃസ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തില്‍ ഭരണകൂടം കനിയണം.
യോഗം അഭ്യര്‍ഥിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ  പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, സ്വാഗതം പറഞ്ഞു.

മഹാവ്യാധിയിലകപ്പെട്ടും അല്ലാതെയും ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ക്ക് സ്വശരീരം മറന്നും ത്യാഗം സഹിച്ചും ഭക്ഷണമെത്തിച്ചും മറ്റ് സഹായങ്ങള്‍ ഒരുക്കിയും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ദുബായ് കെ എം സി സി
കാസറഗോഡ് ജില്ലാ  കമ്മിറ്റിയുടെ കീഴിലുള്ള
കോവിഡ് 19 നിവാരണ ഹെല്പ്  ഡെസ്‌കിനെയും കെ എം സി സി പഞ്ചായത്ത്  മുനിസിപ്പൽ മണ്ഡലം  ജില്ലാ സംസ്ഥാന ഭാരവാഹികളെയും മുൻ
ഭാരവാഹികളെയും  വളണ്ടിയർ വിങ് ടീമിനെയും  പ്രവർത്തകരെയും  വേണ്ട  സഹായ സഹകരങ്ങൾ ചെയ്യുന്ന വ്യവസായ പ്രമുഖരെയും സന്നദ്ധപ്രവര്‍ത്തകരെയും ദുബൈ കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
അഭിനന്ദിച്ചു
ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീൻ, അഡ്വ. ഇബ്രാഹിം ഖലീൽ, റഷീദ് ഹാജി കല്ലിങ്കാൽ, അബ്ദുൽ റഹ്‌മാൻ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ,സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്,, അഷ്‌റഫ് പാവൂർ, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു.
ട്രഷറർ ഹനീഫ ടി ആർ മേൽപറമ്പ് നന്ദിപറഞ്ഞു

No comments