JHL

JHL

മലയാളികളെ നാട്ടിലെത്തിച്ച് പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷിക്കണം- ദേശീയവേദി

മൊഗ്രാൽ (True News 10 April 2020) : കോവിഡ്-19 ലോകത്താകമാനം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ  ദുബായ് നൈഫിലടക്കം വിവിധ ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തിരമായി  ഇടപെടണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസ് നിർത്തിവെച്ചതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി   മലയാളികൾ കുടുങ്ങിയത്. യു.എ.ഇ യിലെ നൈഫിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ദുരിതം അനുഭവിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവുള്ള ഈ മേഖലയിൽ സമ്പൂർണ്ണ ലോക്ക് ഡൗണാണ് .ഏത് നിമിഷവും തങ്ങളെയും രോഗം ബാധിക്കുമെന്ന ഭീതിയോടെയാണ് ഇവർ ഫ്ലാറ്റുകളിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. ഇത് പോലെ മറ്റു ഗൾഫ് രാജ്യങ്ങളിലും  ലോകത്തിന്റെ വിവിധ കോണുകളിലുമായി  കുടുങ്ങികിടക്കുന്ന മലയാളികൾ  നിരവധിയാണ്.

ഈ സാഹചര്യത്തിൽ പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിച്ച് കേരള സർക്കാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക കേന്ദ്രത്തിൽ  ഏകാന്തവാസത്തിനും പരിശോധിക്കാനുമുള്ള  സംവിധാനം ഒരുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ  മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ ജന.സെക്രട്ടറി എം.എ മൂസ എന്നിവർ  ആവശ്യപ്പെട്ടു.

No comments