JHL

JHL

തൊഴിലാളി ഭവനങ്ങളിൽ മെയ്ദിനാചരണം സംഘടിപ്പിക്കും. എഫ് ഐ ടി യു

കാസറഗോഡ് (True News 30 April 2020): അവകാശപ്പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തൊഴി ലാളികൾ ഈ മഹാമാരിയേയും മറികടക്കുമെന്നും പുതിയ ലോകം പണിതുയർത്തുമെന്നും പ്രഖ്യാപിച്ച് എഫ്.ഐ.ടി .യു തൊഴിലാളി ഭവനങ്ങളിൽ കുടുംബാഗങ്ങളോടൊപ്പം മേയ് ദിനം ആചരിക്കും
സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികൾക്കു മേൽ അടിച്ചേൽപിക്കാനുള്ള സർക്കാർ നീക്കം ചെറുത്തു തോൽപിക്കാൻ ജില്ലയിൽ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് കക്കണ്ടം ആഹ്വാനം ചെയ്തു.
കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വീടുകളിൽ കൊടി ഉയർത്തിയും കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധ ബാനറുകൾ പിടിച്ചും മേയ് ദിനമാചരിക്കും.
എഫ് .ഐ .ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, മേയ് ഒന്നിന് രാവിലെ 9:30 ന് സമൂഹമാധ്യമങ്ങൾ വഴി മേയ് ദിന സന്ദേശം നൽകും .

No comments