JHL

JHL

ദക്ഷിണ കന്നഡ ജില്ലയിൽ ആദ്യത്തെ കോവിഡ് മരണം ; മംഗളൂറു വെൻലോക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്; ഞായറാഴ്ച രാവിലെ ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിരുന്നു. പക്ഷെ ഫലം അറിയുന്നതിന് മുമ്പ് തന്നെ ഇവർ മരണപ്പെട്ടിരുന്നു.

മംഗളൂറു (True News 19 April 2020): ദക്ഷിണ കന്നട ജില്ലയിലെ ആദ്യ കോവിഡ് മരണം മംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ അമ്പതുകാരിയായ സ്ത്രീയാണ് കോവിഡ് രോഗബാധയിൽ മരിച്ചത്. ബണ്ട് വാൾ താലൂക്കിലെ കസബ സ്വദേശിയാണ് മരണപ്പെട്ട സ്ത്രീ. ഇവരുടെ മകൻ കഴിഞ്ഞ മാസം 16 ന് ഗൾഫിൽ നിന്നും വന്നതാണ്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ബണ്ട് വാളിലെ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ മംഗളൂരു വെൻ ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിരുന്നു. പക്ഷെ ഫലം അറിയുന്നതിന് മുമ്പ് തന്നെ ഇവർ മരണപ്പെട്ടിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിൽ ഉണ്ടായ ആദ്യ കോവിഡ് മരണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇവരെ ചികിത്സിച്ച ഡോക്ടറെ അടക്കം ഇരുപത് പേരെ ക്വറിൻറെയ്നിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ വീടും മൂന്ന് കിലോമീറ്റർ ചുറ്റളവും പോലീസ് സീൽ ചെയ്തിരിക്കുകയാണ്.


No comments