JHL

JHL

കാസർകോട് നഗര സഭാ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാനുമായിരുന്ന ചാല റോഡിലെ വികസനം അബ്ദുൽ റഹ്മാൻ(70) അന്തരിച്ചു


കാസറഗോഡ് (True News 19 April 2020):സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറിയും കാസർകോട് നഗര സഭാ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാനുമായിരുന്ന ചാല റോഡിലെ വികസനം അബ്ദുൽ റഹ്മാൻ(70) അന്തരിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അന്ത്യം.
പൊതുരംഗത്ത് സജീവ സാന്നിധ്യമായ അബ്ദുൽ റഹ്മാൻ വികസനം എന്ന പേരിലാണ് കൂടുതൽ അറിയപ്പെട്ടത്. ദീർഘ കാലം കാസർകോട് നഗരസഭാ അംഗമായിരുന്നു.
ബെദിര ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രെട്ടറിയാണ്. ബെദിര പി ടി എം എ യു പി സ്കൂൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ ആൾ കൂടിയാണ് അബ്ദുൽ റഹ്മാൻ. ചൈൽഡ് ലൈൻ ഡിറക്ടറായിരുന്നു.

ഭാര്യ: സഫിയ.
മക്കൾ: അഷ്‌റഫ് എറണാകുളം ,നിസാർ (ബിസിനസ്) ,നൗഷാദ് എറണാകുളം, നാസർ (ഗൾഫ്), നൗഫൽ,നവാസ്, ഷബ്‌ന.
സഹോദരങ്ങൾ: അബ്ദുല്ല ഫോർട്ട് റോഡ്, ഇബ്രാഹിം ചാല റോഡ്, ഖദീജ ( ബെദിര), പരേതരായ മുഹമ്മദ് ചാല റോഡ്, ബീഫാത്തിമ ( ബെദിര), ആമിന ( കുണിയ)

No comments