JHL

JHL

മംഗളൂരുവിൽ നിന്ന് കാൽനടയായി പെരിയയിലെ വീട്ടിലേക്ക് തിരിച്ച വയോധികർ മൊഗ്രാൽ പുത്തൂരിൽ തലകറങ്ങി വീണു ; തുണയായത് മൊഗ്രാൽ പുത്തൂരിലെ ഫൗസിയ ; പോലീസിനെ വിളിച്ച് വീട്ടിലെത്തിക്കാൻ ഏർപ്പാടാക്കി

മൊഗ്രാൽ പുത്തൂർ (True News 2 April 2020):കാസർകോട്  37 കിലോമീറ്റർ കാൽനടയായി കർണാടകയിൽ നിന്നെത്തിയ മലയാളികളായ വയോധികരെ ഫൗസിയയുടെ ഇടപെടലിൽ പൊലീസെത്തി വീട്ടിലാക്കി. ദിവസങ്ങൾക്കു മുൻപു തേങ്ങയിടൽ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. കേരള–കർണാടക അതിർത്തി അടച്ചതിനാൽ തിരികെ വരാനാകാതെ കുടുങ്ങി.  പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണൻ (65), പെരിയയിലെ
കുമാരൻ എന്നിവരെയാണു കാസർകോട് പൊലീസിന്റെ നേതൃത്വത്തിൽ  വീടുകളിലെത്തിച്ചത്. ലോക്ഡൗണിനെ തുടർന്നു ജോലി സ്ഥലത്തു തന്നെ താമസിക്കുകയായിരുന്നു. പിന്നീടു കഴി‍ഞ്ഞ ദിവസമാണു സ്വന്തം വീട്ടിലേക്കു മടങ്ങാനായി തീരുമാനിച്ചത്. തുടർന്നു രാത്രി തന്നെ ഉള്ളാളിൽ നിന്നു നടക്കുകയായിരുന്നു. ബുധനാഴ്ച  രാവിലെയാണു മൊഗ്രാൽപുത്തുരിലെത്തിയത്. വഴിയരികിൽ തളർന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ ഫൗസിയയും ഭർത്താവ് സിദ്ദീഖും സ്വന്തം വീട്ടിലേക്കു കൊണ്ടു പോയി ഭക്ഷണം നൽകി.   പിന്നീടു കാസറഗോഡ് സി.ഐ അബ്ദുൽ റഹീമിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു വാഹനവുമായി സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജൻ ചെറുവത്തൂർ, സിവിൽ പൊലീസ് ഓഫിസർ കെ.സുകേഷൻ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രെട്ടറിയാണ് ഫൗസിയ സിദ്ദീഖ്.

No comments