JHL

JHL

അംഗഡിമുഗറിലെ കെ. മുഹ്‌യുദ്ദീന്‍ മാസ്റ്റര്‍(88) nനിര്യാതനായി

അംഗഡിമുഗര്‍(True News 18 April 2020): അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അംഗഡിമുഗറിലെ കെ. മുഹ്‌യുദ്ദീന്‍ മാസ്റ്റര്‍(88)  nനിര്യാതനായി . ദീര്‍ഘ കാലം അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്നു. കൊടിയമ്മ സ്‌കൂളില്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്. ജീവകാരുണ്യരംഗത്തും സജീവമായിരുന്നു. അംഗഡിമുഗറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. എല്ലാവരോടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി നിരന്തരം സംസാരിക്കുകയും മക്കളെ മികച്ച വിദ്യാഭ്യാസം നല്‍കി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. കൃത്യനിഷ്ടയെയും മത നിഷ്ടയെയും കുറിച്ച് നിരന്തരം പറയുമായിരുന്നു. അംഗഡിമുഗറില്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച മുഹ്‌യുദ്ധീന്‍ മാസ്റ്റര്‍ അംഗഡിമുഗര്‍ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ സാരഥിയായി അടുത്ത കാലം വരെ പ്രവര്‍ത്തിച്ചു.
ഭാര്യ: എന്‍.എ. മറിയുമ്മ. മക്കള്‍: ഖദീജത്ത് സുബൈദ, ഫാത്തിമത്ത് ഫൗസിയ, മുഹമ്മദ് അബ്ദുല്ല ഹാഷിം അംഗഡിമുഗര്‍ (ഒമാന്‍), ഇബ്രാഹിം ഖലീല്‍ (ദുബായ്), ജലീല്‍ (മുംബൈ). മരുമക്കള്‍: ബി. ശമീമ, ജെ.എസ്.ജബീന, പി.സി. മുഹമ്മദ് ഹനീഫ, സി.എ. അബൂബക്കര്‍ ചെര്‍ക്കള, സാബിറ പള്ളിക്കര.

No comments