JHL

JHL

ക്വാറന്റെയ്ൻ നിയമം ലംഘിച്ച് ബൈക്കിൽ കറങ്ങുകയായിരുന്ന എരിയാൽ സ്വദേശിയുടെ മകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു

കുമ്പള (True News 5 April 2020): ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചതിന് ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ്19 സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ മകനെയാണ് ഞായറാഴ്ച കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അജ്മൽ അമാൻ(21) ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നായിക്കാപ്പിൽ വെച്ചാണ് കുമ്പള എസ്‌.ഐ. സന്തോഷ്  കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
വാഹന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചയാളുടെ മകനാണെന്നും നിരീക്ഷണത്തിലായിരുന്നെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ്  കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിച്ച് ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇയാൾക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാളുടെ പിതാവ് നേരത്തെ ക്വാറന്റെയ്ൻ നിയമം ലംഘിച്ച് നിരവധി പേരുമായി സമ്പർക്കം പുലർത്തിയത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

No comments