JHL

JHL

ജില്ല യിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർക്ക്‌ രണ്ട് മാസമായിട്ട് ശമ്പളമില്ല

കാസറഗോഡ്(True News 18 April 2020): സിബിഎസ്ഇ സ്റ്റേറ്റ് അംഗീകൃത സ്കൂൾ ജില്ലയിലെ പല സ്വകാര്യസ്കൂൾ  ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല എന്ന് ആക്ഷേപമുയർന്നിട്ടുണ്ട് മുഖ്യമന്ത്രി നേരിട്ട് വാർത്താസമ്മേളനത്തിൽ സംസ്ഥാന അൺ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ശമ്പളം കൃത്യമായി നൽകണമെന്ന് നിർബന്ധമായി പറഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്.

ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളും  മുപ്പതിലധികം സ്റ്റേറ്റ് അംഗികൃത  ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നു ഏകദേശം 25 ആയിരത്തിലധികം അധ്യാപകരും പതിനായിരത്തിലധികം അനധ്യാപകരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട് പല മാനേജ്മെന്റും  ലോക്ക്‌ ഡൌൺ തുടങ്ങിയതിനു ശേഷമുള്ള ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല ശമ്പളം ചോദിച്ച വരെ  പിരിച്ചുവിടാനുള്ള  ശ്രമത്തിലാണ്.       
ചില മാനേജ്മെൻറ് ഫെബ്രുവരി ലെയും  മാർച്ചിലെ യും  ശമ്പളം പകുതിവരെ നൽകി ആശ്വസിപ്പിചിരിക്കുന്നു ചില മേനേജ്മെൻറ് പ്രതികരിക്കുന്നില്ലെന്നും ശമ്പളത്തിന് ചോദിച്ചപ്പോൾ അറിയിക്കാം എന്ന് മാത്രമാണ് പറയുന്നത്.
സ്വകാര്യ അൺ എയ്ഡഡ്‌   ഗസറ്റ്  
അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിലേക്കായി എല്ലാ ഡി ഡി ഇ  ഓഫീസുകളിലേക്കും ഉത്തര വന്നതാണ് ഡി  ഡി  ഇ  ഉത്തരവ്  ഡി  ഇ  ഒ ക്ക്‌ കൈമാറുകയും സ്കൂൾ മാനേജ്മെൻറ്  പ്രൻസിപ്പൽ മാരെ പ്രസ്തുത കാര്യം അറിയിച്ചിട്ടും മാനേജ്‍മെന്റ് അനങ്ങിയിട്ടില്ല പല  സ്ഥാപനങ്ങളും  പി  എഫ്  തുക ഒരു വർഷമായി അടക്കാതെ ജോലിക്കാരെ കളിപ്പിക്കുന്നതായി പരക്കെ  പരാതിയുണ്ട്.
പല അധ്യാപകരും പട്ടിണിയിലും കടത്തിലുമാണ്  സർക്കാർ ബാക്കിയുള്ള സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമായി പലതും നൽകിയപ്പോൾ ഈ മേഖലയിലുള്ളവർക്ക് ഒന്നും നൽകിയില്ല ചില സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങി പലരെയും സഹായിച്ചിട്ടുണ്ടെങ്കിലും പലതും അഭിമാനം കൊണ്ട് പുറത്തു പറയാതെ കഴിച്ചു കൂടുകയാണ് ജില്ലാ കലക്ടർ, ഡി ഡി ഇ, ഡി  ഇ  ഒ,   ജില്ലാ ലേബർ ഓഫീസർ എന്നിവർ എത്രയും പെട്ടെന്ന് ഇവരുടെ കാര്യത്തിൽ വേണ്ട തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം ബാക്കി എല്ലാം   മേഖലകളിലുള്ള തൊഴിലാളി സംഘടന ഉണ്ടെങ്കിലും ഈ മേഖലയിലുള്ളവർക്ക് അത്തരം സംഘടന ശക്തി ഇല്ല.

No comments