JHL

JHL

ഞായറാഴ്ച കാസറഗോഡിന് ആശ്വാസത്തിന്റെ ദിനം. ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 26 പേർ കൂടി രോഗം ഭേദമായി ആശുപത്രിവിട്ടു

കാസർകോട്(True News 12 April 2020):ഞായറാഴ്ച കാസറഗോഡിന് ആശ്വാസത്തിന്റെ ദിനം.   ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 26 പേർ കൂടി രോഗം ഭേദമായി ആശുപത്രിവിട്ടു.ഇതിൽ നിന്ന് 23 പേർ ഇന്ന്  ഡിസ്ചാർജ് ആയി ആശുപത്രി വിട്ടു.എന്നാൽ  3പേർ  നാളെയെ ഡിസ്ചാർജ് ആവുകയുള്ളൂ.കാസർകോട് കോവിഡ്  രോഗം ഭേദമായി ഏറ്റവും കൂടുതൽ ആളുകൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന ദിവസം കൂടിയാണ് ഞായറാഴ്ച. . ആശുപത്രിവിട്ടു പോകുന്നവർക്ക് ഡോക്ടർമാരും മറ്റു ജീവനക്കാരും വളണ്ടിയർമാരും ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്.       ഒരു കുടുംബാംഗങ്ങളെ പോലെ ഞങ്ങളെ പരിചരിച്ച  ആശുപത്രി ജീവനക്കാരോട് ഉള്ള നന്ദി രോഗം ഭേദമായി പോകുന്നവർ പ്രകടിപ്പിക്കുകയും ചെയ്തു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 166 പേരില്‍ 61 പേര്‍ രോഗമുക്തി നേടി.രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്. 37 ശതമാനമാണ് റിക്കവറി റേറ്റ്.രോഗം ബാധിച്ചവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.       

കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എട്ട് പേർക്ക് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഞായറാഴ്ച ആരെയും ഡിസ്ചാർജ് ചെയ്തില്ല.  ചികിത്സയിലുള്ള ബന്ധുക്കളിൽ ചിലർക്ക് മാത്രമാണ് രോഗം ഭേദമായത്. എല്ലാവർക്കും നെഗറ്റീവായതിന് .ശേഷം ഒരുമിച്ച് ആശുപത്രി വിട്ടാൽമതിയെന്ന് ചികിത്സയിലുള്ളവർ തന്നെ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

No comments