JHL

JHL

മുംബയിൽ കോവിഡ് വ്യാപിക്കുന്നു ; മംഗൽപാടി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ (True News 9 April 2020):  മുംബൈയിൽ  ഹോട്ടൽ വ്യവസായിയായ കാസർകോട് മംഗൽപാടി സ്വദേശിക്ക് കോവിഡ്. കുർല റെയിൽവേ സ്റ്റേഷനടുത്ത് ഇദ്ദേഹവും ബിസിനസ് പങ്കാളിയുമടക്കം അഞ്ചുപേർ ഒരു മുറിയിലായിരുന്നു താമസം. പനി ബാധിച്ച് 63 വയസ്സുള്ള ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മലയാളികളുൾപ്പെടെ അഞ്ചു പേരും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന 9 പേരും നിരീക്ഷണത്തിലായി.
 

No comments