JHL

JHL

കാസര്‍കോട് ബാങ്ക് മോഷണ കേസ് പ്രതി യു.പി സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് തടവുചാടി

കാസര്‍കോട്: കാസര്‍കോട്ടെ ബാങ്ക് മോഷണ കേസില്‍ പ്രതിയായ യു.പി സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് തടവുചാടി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കനറ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബു (21) ആണ് തടവ് ചാടിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജയിലില്‍ ഒരുക്കിയ നിരീക്ഷണ വാര്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു അജയ് ബാബു. ഇവിടത്തെ ജനലഴി മുറിച്ചുമാറ്റി, പുറത്തെ കാവല്‍ക്കാരെ കബളിപ്പിച്ചാണ് രക്ഷപ്പെട്ടത്. മാര്‍ച്ച് 23നാണ് കനറ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന പണം മോഷ്ടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ അജയ് ബാബുവിനെ 25നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കൊറോണ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കാസര്‍കോട് ഭാഗത്ത് നിന്നുള്ള പ്രതിയായതിനാല്‍ സെന്‍ട്രല്‍ ജയിലിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായിരുന്നു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു അജയ് ബാബു. അതിനിടെയാണ് ഇന്നലെ രാത്രിയോടെ തടവുചാടിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരികയാണ്.

No comments