JHL

JHL

നേത്രാവതി പാലത്തിൽ കാറുപേക്ഷിച്ച നിലയിൽ കാണാതായ യുവാവിൻറെ മൃതദേഹം ഉള്ളാൾ തീരത്ത് കണ്ടെത്തി

മംഗളൂരു (True News 16 April 2020): മംഗളൂരു നേത്രാവതി പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 
 ഗാരേജ് ഉടമയായ കൊല്ല്യ സ്വദേശി വിക്രം ഗട്ടി (34)യുടെ മൃതദേഹമാണ് വെള്ളിയാഴ രാവിലെ ഉള്ളാൾ തീരത്ത് കാരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെ മുതൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിലിലായിരുന്നു. 
 കൊണാജെയിൽ താമസിക്കുന്ന കൃഷ്ണ ഗട്ടി ബുധനാഴ്ച രാത്രി കാറോടിച്ച് വന്ന് നേത്രാവതി പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന്  .സംശയിക്കുന്നു .

No comments