JHL

JHL

ലോക്ക് ഡൗൺ; ജോലിയില്ലാത്ത വിഷമത്തിൽ സ്വർണപ്പണിക്കാരൻ ആത്മഹത്യ ചെയ്തു.

കുമ്പള(True News 24 April 2020):ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് പണിയില്ലാതായ മനോവിഷമത്തിൽ സ്വർണപ്പണിക്കാരൻ ആത്മഹത്യ ചെയ്തു.നാരായണമംഗലത്ത് താമസക്കാരനായ ഗോവിന്ദ (36) ആണ് വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വച്ച് വിഷം കഴിച്ച് മരിച്ചത്. വീട്ടിൽ വച്ച് സ്വർണപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം കഴിച്ചു വരികയായിരുന്നു ഗോവിന്ദയും മാതാവ് ചന്ദ്രാവതിയും. കുമ്പളയിലെയും മറ്റ് പ്രദേശങ്ങളിലെയും കടകളിൽ നിന്നും കൊണ്ടുവരുന്ന സ്വർണം വീട്ടിൽ വച്ച് ആഭരണങ്ങളാക്കി നൽകുന്ന ജോലിയായിരുന്നു ഗോവിന്ദയ്ക്ക്. കോ വിഡ് 19 രോഗവ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വർണക്കടകൾ അടഞ്ഞ് കിടക്കുകയും കടകളിൽ നിന്നും സ്വർണം ലഭിക്കാതായതോടെ ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗം നിലച്ചുപോവുകയുമായിരുന്നു. വരുമാനം നിലച്ചതിനെത്തുടർന്ന് ഇയാൾ വലിയ മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ചന്ദ്രാവതിക്ക് ലഭിക്കുന്ന വിധവ പെൻഷൻ മാത്രമാണത്രെ ഈ കുടുംബത്തിനുള്ള മറ്റു വരുമാനം.അവിവാഹിതനാണ് ഗോവിന്ദ. ജ്യേഷ്ഠൻ ശിവാനന്ദൻ രണ്ട് കിലോമീറ്റർ അകലെ സൂരംബയലിലാണ് താമസം. ലോക്ക്ഡൗഡൗണിനെത്തുടർന്ന് സഹോദരങ്ങളിൽ ഇയാൾക്ക് മാത്രമാണ് ഗോവിന്ദയുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാനായത്.
മറ്റു സഹോദരങ്ങൾ: രഘുനാഥ, മോഹിനി, ശോഭ, ശശികല.

No comments