JHL

JHL

വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് ; വാഷും ചാരായവും ബദിയടുക്ക എക്സൈസ് പിടികൂടി ; പ്രതി ഓടി രക്ഷപ്പെട്ടു


ബദിയടുക്ക(True News  23 April 2020) :കന്യാപ്പാടിയിൽ  വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്.  എക്സൈസ് സംഘം 120 ലിറ്റർ വാഷും മൂന്നു ലിറ്റർ ചാരായവും പിടികൂടി. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. അതിർത്തി മേഖലയിലെ ചില കോളനികളിലും മറ്റും കേന്ദ്രീകരിച്ച് വ്യാജവാർത്ത സജീവമായെന്ന വ്യാപകമായ പരാതിയെതുടർന്ന് എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ബദിയടുക്ക എക്സൈസ് റേഞ്ച് പ്രിവന്റീവ്  ഓഫീസർ വിനയരാജും സംഘവും ചേർന്ന് കന്യപ്പാടിക്ക് സമീപം മാടത്തടുക്ക ചൊയിമൂലയിൽ നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കണ്ടെത്തിയത്. . എക്സൈസിനെ കണ്ട് ഓടിപ്പോയ ചോയിമൂലയിലെ സുന്ദരയുടെ മകൻ ജയകുമാറാ(24)ണെന്ന് തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്തതായും എക്സൈസ് അധികൃതർ പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ, ജനാർദ്ദന, അരുൺ, ഡ്രൈവർ വിജയൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ വാഷും ചാരായവും നശിപ്പിച്ചു.


No comments