JHL

JHL

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്; കാസര്‍കോട് മൂന്ന് പേർക്ക്

തിരുവനന്തപുരം(True News 21 April ): സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3  പാലക്കാട് 4   മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 
ഇന്ന് കാസര്‍കോട് ജില്ലയിൽ പുതിയതായി 3 കേസുകൾ  റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ  48 വയസുകാരനും,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43  വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  3 പേരും വിദേശത്തുനിന്നും വന്നവരാണ് . പാലക്കാട് മലപ്പുറം കൊല്ലം. ഓരോരുത്തരും തമിഴ് നാട്ടിൽ നിന്നും വന്നവരാണ്. അതിര്‍ത്തിയിൽ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കണ്ണൂരിൽ ആണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്.  104 പേര്‍ക്ക് വൈറസ് ബാധയുണ്ട്.  ഒരു വീട്ടിൽ പത്തു പേർക്ക് സമ്പർക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം പ്രവചനാതീതമാണ്. പലപ്പോഴും വിചിത്രമായ കാര്യങ്ങളും രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ നടക്കുന്നു. 
ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികൾ കര്‍ശനമാക്കിയിരുന്നു . ട്രിപ്പിൾ ലോക്ക് സംവിധാനമാണ് കണ്ണൂരിൽ അടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് ഡാറ്റ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് കൈമാറാൻ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു . ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്ത് പറയും എന്നും ശ്രദ്ധേയമാണ്

No comments