JHL

JHL

മംഗലപാടി താലൂക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനം; ജനകീയ വേദി യുടെ അഭിനന്ദനങ്ങൾ

ഉപ്പള(True News 10 April 2020): മംഗൽപാടി താലൂക് ആശുപത്രിയിൽ ദ്രുതഗതിയിൽ ഡയാലിസിസ് സംവിധാനം ഒരുക്കാൻ വേണ്ടി മുന്നോട്ട് വന്ന മഞ്ചേശ്വരം എംഎൽഎ എംസി, ഖമറുദ്ധീൻ നും,  ജില്ലാ കളക്ടർ ശ്രീ സജിത്ത് ബാബു നും, ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്‌ ഏകെഎം അഷ്‌റഫിനും,  ഇതിന് വേണ്ട പത്ത് ഡയാലിസിസ് യൂണിറ്റുകൾ സൗജന്യമായി നൽകാൻ മുന്നോട്ട് വന്ന ഉപ്പളയിലെ ഗൾഫ് വയസായി ലത്തീഫ് ഉപ്പള ഗേറ്റ് നും,  പ്രസ്തുത ആശുപത്രിയിലേക്ക് രണ്ട് ഡയാലിസിസ് നൽകാമെന്ന് ഏറ്റ സിനിമ നടൻ സുരേഷ് ഗോപിക്കും മംഗലപാടി ജനകീയ വേദി യുടെ അഭിനന്ദനങ്ങൾ അർപ്പിച്ചു

കഴിഞ്ഞ നാല് വർഷങ്ങളായി പ്രസ്തുത മംഗലൽപാടി താലൂക്  ആശുപത്രിയുടെ ശിചനീയാവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും,  അവിടെ ഡയാലിസിസ് സംവിധാനങ്ങളും,  കിടത്തി ചികിത്സാ സൗകര്യങ്ങളും,  ട്രോമോ കെയർ,  പ്രസവ വാർഡ് തുടങ്ങിയ കാര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മംഗലപാടി ജനകീയ വേദി പ്രവർത്തകർ സർക്കാർ തലത്തിലും,  ബന്ധപ്പെട്ട വകുപ്പുകൾക്കും,  ജനപ്രതിനിധി കൾക്കും  നിരന്തരം അപേക്ഷകളും, നിവേദനങ്ങളും നടത്തിവരികയായിരുന്നു,  നിലവിലെ മാറിയ പശ്ചാത്തലത്തിൽ ഈ മുറവിളികൾക്ക് സാക്ഷാത്‍കാരമുണ്ടാക്കുവാൻ സർവ്വ വിധം സഹായിച്ച, കേരള സർക്കാർ നെയും,  എംഎൽഎ എംസി കമറുദ്ദീനെയും, കാസറഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ,  ജില്ലാ കളക്ടർ ശ്രീ. സജിത്ത് ബാബു വിനെയും  മംഗലപാടി ജനകീയ വേദി പ്രവർത്തകർ പ്രശംസകൾ അറിയിച്ചു.

No comments