JHL

JHL

കടൽ മാർഗ്ഗം മംഗളൂരുവിലേക്ക് കടക്കാൻ ശ്രമം ; കർണാടക പോലീസ് ബോട്ട് പിടിച്ചെടുത്തു

 
മംഗളൂരു (True News 11 April 2020): മംഗളൂരുവിലേക്ക് കടൽ മാർഗ്ഗം കടക്കാൻ ശ്രമിച്ച കുടുംബം കർണാടക പോലീസിന്റെ പിടിയിലായി. ബോട്ട് വഴി അതിർത്തി കടക്കാൻ ശ്രമിച്ച കാസറഗോഡ് സ്വദേശികളാണ് പിടിയിലായത്. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്.
സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ലോക്ക് ഡൗൺ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാൻ പോലും കർണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു.

No comments