JHL

JHL

കോവിഡ് ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; ഹൊസങ്കടി മീയാപ്പദവിന് സമീപം മജീര്‍പ്പള്ളത്തെ അബ്ദുല്‍ഹമീദ് ആണ് മരിച്ചത്

ഹൊസങ്കടി (True News 21 April 2020):ഹൊസങ്കടി  മീയാപ്പദവിന് സമീപം മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് (33) ആണ് മരിച്ചത്. . 20 ദിവസം മുമ്പാണ് പനി മൂലം ഹമീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്   ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതനായ ഇബ്രാഹം- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്‍, ഫാത്വിമ, അബ്ദുല്‍ അമ്രൂസ്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്. ദുബൈയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ കാസര്‍കോട്ടുകാരനാണ് ഹമീദ്.




No comments