JHL

JHL

ക്യാൻസർ രോഗികൾക്ക് പ്രത്യേക ചികിത്സ സംവിധാനം ഏർപ്പെടുത്തണം

ഉപ്പള(True News 9 April 2020):കോവിഡ19 ലോക്ഡൌൺ കാരണം മഞ്ചേശ്വരം താലൂക്കിലെ നൂറുകണക്കിന് ക്യാൻസർ രോഗികൾക്ക് ചികിത്സ വഴിമുട്ടി ഇരിക്കുകയാണ്

കാൻസർ രോഗ ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കായി കാസർകോട് മുതൽ തല പാടി വരെയുള്ള രോഗികൾ മംഗലാപുരം ആശുപത്രികളെയാണ്  ആശ്രയിക്കുന്നത്.

ഏറ്റവും അധികം ക്യാൻസർ രോഗികൾ ഉള്ള കേരളത്തിലെ ഒരു താലൂകാണ് മഞ്ചേശ്വരം താലൂക്ക്. കീമോതെറാപ്പിയും റേഡിയേഷനും മറ്റും മരുന്നുകളും അനുബന്ധ ശസ്ത്രക്രിയ   മംഗലാപുരത്ത് നിന്നാണ് ലഭിക്കുന്നത്. ദൂര പരിധി കാരണം കേരളത്തിലെ ആർ സി  സി പോലുള്ള സ്ഥാപനങ്ങളെ  ആശ്രയിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ഇവിടെനിന്നുള്ള 95 ശതമാനം രോഗികളും മംഗലാപുരം ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ അശ്രയിക്കുന്നു.
എന്നാൽ കൊറോണ വന്നതോട്  കൂടി ലോക്‌ഡോൺ ആയത് മൂലം  അതിർത്തി  അടച്ചതോടെ മംഗലാപുരം ചികിത്സയ്ക്ക് പോകാൻ പറ്റാത്തതായി. പലരും ചികിത്സ പകുതി  വഴിക്ക് നിർത്തി  വെക്കേണ്ട  അവസ്ഥയിൽ ആണ്. തുടർച്ച യായി മാസത്തിൽ എടുക്കേണ്ട  കിമോതറാപ്പി, റേഡിയേഷൻ, എടുക്കാൻ  പറ്റാത്ത  അവസ്ഥയിൽ  ആണ്  പല  രോഗികളും
 ഉപ്പള  ക്യാൻസർ കെയർ ഫൌണ്ടേഷൻ പോലുള്ള സംഘടനകളുടെ  നിരന്തര മായ ഇടപെടൽ  മൂലം  കണ്ണൂർ, അത് പോലെ  കോഴിക്കോട് , തലശ്ശേരിമലബാർ  ക്യാൻസർ സെന്റർ  എന്നിവിടങ്ങളിലേക്ക്  ചികിത്സ സംവിധാനത്തിന്  പോകാൻ വേണ്ട സഹായം ചെയുന്നുണ്ടെങ്കിലും പലർക്കും  ദൂര യാത്ര പോകാൻ  പറ്റാതെ വിഷമിക്കുന്നവരാണ്  കുടുതലും. ആയത് കൊണ്ട് മംഗൽപാടി താലൂക്  ആശുപത്രിയിൽ ക്യാൻസർ  രോഗികൾക്ക്  ചികിത്സനൽകാൻ  വേണ്ട    സംവിധാനം  ഏർപെടുത്തണമെന്ന്  ഉപ്പള  ക്യാൻസർ കെയർ ഫൌണ്ടേഷൻ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല കളക്ട്ടർ, എം പി, എം എൽ  എ  എന്നിവർക്ക്  നിവേദനം നൽകിയതായി  ചെയർമാൻ  മോണൂ  ഹിന്ദുസ്ഥാൻ, കൺവീനർ  സിദ്ദിഖ് കൈകമ്പ , ട്രഷറർ അബൂ തമാം  എന്നിവർ  അറിയിച്ചു.

No comments