JHL

JHL

കോവിഡ് 19 മൂലം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സമര ഭവനം സംഘടിപ്പിച്ചു

കാസർകോട്(True News 16 April 2020: കോവിഡ് 19 മൂലം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ  തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമര ഭവനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ബേവിഞ്ചയിലെ വസതിയിൽ നിർവഹിച്ചു. ജില്ലയിലെ നൂറുകണക്കിന് പ്രവർത്തകർ  അവരവരുടെ വീടുകൾ സമര കേന്ദ്രങ്ങളാക്കി കുടുംബാംഗങ്ങളെല്ലാം എല്ലാം 'ബ്രിംഗ് ഹോം എക്സ്പാഡ്രിയേസ്' എന്ന ബോർഡ് ഉയർത്തി യാണ് പങ്കാളിയായത്.
വിസ കാലാവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പൊതുമാപ്പ് ലഭിച്ചവരും ചികിത്സ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.
ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞി തലക്ലാളി, ജില്ലാ ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി എച്ച് മുത്തലിബ്, സഫിയ സമീർ, ജില്ലാ സെക്രട്ടറിമാരായ പി അബ്ദുല്ല, ഫൗസിയ സിദ്ദിഖ്,. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ അഷ്റഫ്, സി.എ യൂസഫ്, ബി എസ് ഖാലിദ്, വി.പി.യു മുഹമ്മദ് കുഞ്ഞി, എം.എച്ച് സാലിഖ് എന്നിവർ നേതൃത്വം നൽകി.

No comments